ADVERTISEMENT

കോവിഡ് മുക്തി നേടി വീട്ടില്‍ വിശ്രമജീവിതം നയിക്കുന്ന അമിതാഭ് ബച്ചന്‍ ഒരു യുവതിക്ക് നൽകിയ മറുപടി സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. മനുഷ്യജീവന് യാതൊരു വിലയും കൽപ്പിക്കാത്ത ആശുപത്രികൾക്ക് ബച്ചൻ പരസ്യം നൽകുന്നു എന്നായിരുന്നു യുവതിയുടെ വിമർശനം. താങ്കളോടുള്ള ആദരവ് നഷ്ടപ്പെട്ടുവെന്നും യുവതി കുറിക്കുന്നു. ബച്ചനെ ചികിത്സിച്ച അതേ ആശുപത്രിയിൽ തന്റെ അച്ഛനെ തെറ്റായ കോവിഡ് ഫലം നൽകി പറ്റിച്ചെന്നാണ് യുവതി പറയുന്നത്. ഡോക്ടര്‍മാരുടെ നിരുത്തരവാദിത്തം കൊണ്ട് ഒരുപാട് അനുഭവിക്കേണ്ടി വന്നതായും ജാന്‍വി എന്ന യുവതി ബച്ചന്റെ ഒരു പോസ്റ്റിന് കമന്റായി കുറിച്ചു.

 

tweeet

‘മനുഷ്യ ജീവിതത്തിന് വില കല്‍പ്പിക്കാതെ പണം സമ്പാദിക്കുക മാത്രം ചെയ്യുന്ന ഒരു ആശുപത്രിക്ക് താങ്കള്‍ പരസ്യം ചെയ്യുന്നതില്‍ വളരെ ദുഖമുണ്ട്. ക്ഷമിക്കണം, ഇപ്പോള്‍ താങ്കളോടുള്ള ആദരവ് പൂര്‍ണമായും നഷ്ടപ്പെട്ടു’ എന്നുമായിരുന്നു യുവതിയുടെ കമന്റ്‌. ഒരു നീണ്ട കുറിപ്പിലൂടെയായിരുന്നു ബച്ചന്റെ മറുപടി.

 

‘ജാന്‍വി ജി.. താങ്കളുടെ പിതാവിന് സംഭവിച്ച കാര്യത്തില്‍ ഞാന്‍ ഖേദം അറിയിക്കുന്നു. ചെറുപ്പം മുതലേ മോശമായ ആരോഗ്യസ്ഥിതിയിലൂടെ ഞാന്‍ കടന്നു പോയിട്ടുണ്ട്. മെഡിക്കൽ പ്രൊഫഷന് അതിന്റെതായ ചില നിയമങ്ങൾ ഉണ്ട്. അവിടെ ഡോക്ടര്‍മാരും നഴ്‌സുമാരും മാനേജ്‌മെന്റും രോഗിയുടെ പരിചരണത്തില്‍ പരമാവധി ശ്രദ്ധ ചെലുത്തുന്നത് ഞാന്‍ ശ്രദ്ധിച്ചു.

 

ചിലപ്പോള്‍ ലാബ് ടെസ്റ്റുകളില്‍ തെറ്റുപറ്റാം. എന്നാല്‍ ഒരു അസുഖത്തെ അടിസ്ഥാനമാക്കി വിലയിരുത്തല്‍ നടത്താന്‍ നിരവധി പരിശോധനകളും വ്യവസ്ഥകളുമുണ്ട്. എന്റെ അനുഭവത്തില്‍ ഇതുവരെ ഒരു ഡോക്ടറോ, ആശുപത്രിയോ പെരുമാറ്റച്ചട്ടം പാലിക്കാതെ വാണിജ്യപരമായ നേട്ടങ്ങള്‍ക്ക് ചികിത്സ നടത്തുന്നത് കണ്ടിട്ടില്ല. ഇതിനോട് ഞാന്‍ താഴ്മയോടെ വിയോജിക്കുന്നു’

 

ആ ആശുപത്രിക്ക് ഞാന്‍ പരസ്യം നല്‍കിയിട്ടില്ല. നാനാവതി ആശുപത്രിയില്‍ എനിക്ക് മികച്ച ചികിത്സയാണ് ലഭിച്ചത്. അതിനാല്‍ ആശുപത്രിയോടുള്ള ബഹുമാനം തുടരും. നിങ്ങള്‍ക്ക് ആദരവ് നഷ്ടപ്പെട്ടിട്ടുണ്ടാകാം എന്നാല്‍ ഈ രാജ്യത്തെ ഡോക്ടര്‍മാരോടും മെഡിക്കല്‍ പ്രൊഫഷനോടും എനിക്ക് ആദരവുണ്ട്. അവസാനമായി ഒരു കാര്യം, എന്റെ ആദരവും ഉത്തരവാദിത്തവും നിങ്ങള്‍ ജഡ്ജ് ചെയ്യേണ്ട ആവശ്യമില്ല’ ഇങ്ങനെയായിരുന്നു ബച്ചന്റെ മറുപടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com