ADVERTISEMENT

തന്റെ പുതിയ ഫോട്ടോഷൂട്ടിനായി മുടി മുറിച്ച് നടി അനാർക്കലി മരിക്കാർ. രണ്ടു ഗെറ്റപ്പുകളിലായി നടത്തിയ ഫോട്ടോഷൂട്ടിന്റെ ആദ്യ ഘട്ടത്തിൽ മുടി മുറിക്കുന്നതായി കാണിച്ച അനാർക്കലി രണ്ടാം ഘട്ടത്തിൽ ‘ബോയ് കട്ട്’ രൂപത്തിലാണ് എത്തിയത്. താരത്തിന്റെ പുതിയ മേക്കോവർ കണ്ട് ആരാധകർ ഞെട്ടിയിരിക്കുകയാണ്. 

 

ഫോട്ടോഗ്രാഫർ ജിക്സൺ ഫ്രാൻസിസാണ് അനാർക്കലിയുടെ പുതിയ ചിത്രങ്ങൾ ഒരുക്കിയിരിക്കുന്നത്. നടി ദുർഗയുടെ ട്രെൻഡിങ്ങായി മാറിയ ചിത്രങ്ങൾ ക്ലിക്ക് ചെയ്തതും ജിക്സൺ തന്നെയാണ്. അനാർക്കലിയുടെ ‘കടുംകൈ’ ചില ആരാധകരെ വിഷമിപ്പിക്കുകയും എന്നാൽ മറ്റു ചിലരെ സന്തോഷിപ്പിക്കുകയും ചെയ്തുവെന്നാണ് കമന്റുകൾ സൂചിപ്പിക്കുന്നത്. 

 

ആനന്ദം എന്ന ചിത്രത്തിലൂടെയാണ് അനാർക്കലി സിനിമയിലെത്തിയത്. ആ ചിത്രത്തിൽ താരം ‘ബോയ് കട്ട്’ ലുക്കിലായിരുന്നു പ്രത്യക്ഷപ്പെട്ടത്. വളരെക്കാലത്തിനു ശേഷം അനാർക്കലിയെ ആ രൂപത്തിൽ കാണാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ചിലരെങ്കിലും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com