ADVERTISEMENT

തന്റെ പ്രിയ കൂട്ടുകാരൻ സണ്ണി വെയ്നിന് പിറന്നാൾ ആശംസയും ഒപ്പം ഒരു സർപ്രൈസും നൽകി മലയാളത്തിന്റെ പ്രിയ താരം ദുൽഖർ സൽമാൻ. നീ ശരിക്കും എന്റെ സഹോദരനായിരുന്നെങ്കിലും എനിക്ക് ഇതിൽ കൂടുതൽ നിന്നെ സ്നേഹിക്കാൻ കഴിയില്ലായിരുന്നുവെന്ന് പിറന്നാൾ ആശംസ കുറിച്ച് ദുൽഖർ പറഞ്ഞു. ഒപ്പം മണിയറയിലെ അശോകൻ എന്ന താൻ നിർമിക്കുന്ന പുതിയ ചിത്രത്തിലെ സണ്ണിയുടെ കഥാപാത്രത്തിന്റെ പോസ്റ്ററും അദ്ദേഹം പുറത്തിറക്കി. 

 

‘ഹാപ്പി ബർത്ത്ഡേ സണ്ണിച്ചാ. നീ എന്റെ സഹോദരനായിരുന്നുവെങ്കിലും എനിക്ക് നിന്നെ ഇതിൽ കൂടുതൽ‍ സ്നേഹിക്കാനാകുമായിരുന്നില്ല.  സെക്കൻഡ് ഷോ മുതൽ ഇന്നു വരെ നമ്മൾ തമ്മിലുള്ള അടുപ്പം കൂടിയിട്ടേയുള്ളൂ. നീയും കുഞ്ഞും ഞങ്ങളെ സംബന്ധിച്ച് ഞങ്ങളുടെ ലോകമാണ്. നിങ്ങളെ കാണുന്നത് തന്നെ ഞങ്ങളെ ഏറെ സന്തോഷമുള്ളവരാക്കുന്നു. ഏറെ സന്തോഷമുള്ള ഒരു ദിവസം നിനക്ക് ആശംസിക്കുന്നു. നീ നീയായിരിക്കുക കാരണം നീ അപൂർവമാണ്’ ദുൽഖർ കുറിച്ചു. 

ഇന്നു വൈകുന്നേരമാണ് സണ്ണിയുടെ പോസ്റ്റർ ദുൽഖർ പങ്കു വച്ചത്. ‘ഇതൊരു സസ്പെൻസ് ആക്കി വയ്ക്കാനാണ് ഞങ്ങൾ ആദ്യം തീരുമാനിച്ചിരുന്നത്. പക്ഷേ പിറന്നാൾ ദിനത്തിൽ സണ്ണിച്ചനും ആരാധകർക്കുമായി ഇൗ പോസ്റ്റർ പുറത്തു വിടുകയാണ്.’ ഇതു പറഞ്ഞാണ് മണിയറയിലെ അശോകൻ എന്ന ചിത്രത്തിലെ അജയൻ എന്ന കഥാപാത്രത്തിന്റെ പോസ്റ്റർ ദുൽഖർ പുറത്തിറക്കിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com