ADVERTISEMENT

ടിക്ടോക്കിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരപുത്രിയാണ് കല്യാണി. സായ് കുമാറിന്റേയും ബിന്ദു പണിക്കറിന്റേയും മകളായ കല്യാണി സിനിമയിലൊന്നും പ്രത്യക്ഷപ്പെടാതെ തന്നെ സെലിബ്രിറ്റിയായി മാറുകയായിരുന്നു. ഡബ്സ്മാഷില്‍ നിന്നാണ് താൻ ടിക്ടോക്കിലെത്തിയതെങ്കിലും പ്രശസ്തയായത് അച്ഛന്റെയും അമ്മയുടെയും സഹായത്തോടെയായിരുന്നുവെന്ന് കല്യാണി പറയുന്നു.

 

ഒറ്റയ്ക്ക് ചെയ്ത ടിക്ടോക് വിഡിയോ ശ്രദ്ധിക്കാതെ വന്നപ്പോൾ അച്ഛനും അമ്മയ്ക്കുമൊപ്പം ഒരു വിഡിയോ ചെയ്തെന്നും ആ വിഡിയോ ആണ് തന്റെ ‘ടിക്ടോക് ജീവിതം’ മാറ്റി മറിച്ചതെന്നും താരപുത്രി പറഞ്ഞു.

 

‘ഡബ്‌സ്മാഷ് ചെയ്യാറുണ്ടായിരുന്നു. സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയാല്‍ ഡബ്‌സ്മാഷ് ചെയ്യണമെന്ന ലക്ഷ്യമേയുണ്ടായിരുന്നുള്ളൂ. സുഹൃത്തുക്കളെല്ലാം സജീവമായിരുന്നു. അതിന് ശേഷം മ്യൂസിക്കലിയിലേക്ക് മാറി. ഒരു വിഡിയോ ചെയ്ത് 40 ലൈക്ക് കിട്ടിയാല്‍ സംഭവമായിരുന്നു. ഞാനും എന്റെ സുഹൃത്തായ കൃപയുമായിരുന്നു എല്ലാം ചെയ്‌തുകൊണ്ടിരുന്നത്. ഇതിനിടയിലാണ് ടിക് ടോക് വന്നത്. സാധാരണ പോലൊരു ആപ് എന്നല്ലാതെ കാര്യമയൊന്നും നോക്കിയില്ല. അത് ഇന്‍സ്റ്റാള്‍ ചെയ്ത് ഫീച്ചേഴ്‌സൊക്കെ നോക്കിയിരുന്നു’.

View this post on Instagram

Ummaaahhh....😘😝 PC:@vyshakh_edappal

A post shared by kalyani B Nair (@kalyani_.insta) on

 

‘വിഡിയോ ചെയ്ത് തുടങ്ങി. 300 ലൈക്സ് വരെ കിട്ടും. ഒരു പുതുവത്സര ദിനത്തില്‍ വീട്ടില്‍ കസിന്‍സെല്ലാമുണ്ടായിരുന്നു. അച്ഛനും അവിടെ ഇരിക്കുന്നുണ്ടായിരുന്നു. ലൈനടിച്ചാല്‍ ഫൈനടിക്കുന്ന ആ പാട്ട് അന്ന് വൈറലായിരുന്നു. അന്ന് കസിനും ഞാനും ആ പാട്ട് പാടി വിഡിയോ ചെയ്തു. അച്ഛന്‍ എന്ന് പറയുന്ന സമയത്ത് സായി അച്ഛന്റെ മുഖം കാണിച്ചു. ഇതെല്ലാവര്‍ക്കും അയച്ചുകൊടുത്തു. പിറ്റേ ദിവസം ടിക് ടോക് എടുത്തപ്പോള്‍ ഞെട്ടിപ്പോയി. നീളത്തില്‍ ലൈക്കായിരുന്നു. ആയിരക്കണക്കിനു പേരാണ് അതിന് ലൈക്കടിച്ചത്.’

 

തന്റെ ഫോളോവേഴ്‌സിന്റെ രഹസ്യം അച്ഛനും അമ്മയുമാണെന്ന് അന്നാണെനിക്ക് മനസ്സിലായതെന്നും കല്യാണി പറയുന്നു. അപ്പോഴാണ് എല്ലാവരും എന്നെ ശ്രദ്ധിച്ച് തുടങ്ങിയത്. അങ്ങനെയാണ് മോട്ടിവേഷന്‍ ലഭിച്ച് തുടങ്ങിയത്. ലൈക്ക്‌സ് കുറയുന്നു എന്ന് തോന്നുമ്പോള്‍ അമ്മയുടെ കൂടെ ടിക് ടോക് ചെയ്യും. അത് കഴിഞ്ഞ് അച്ഛനൊപ്പം. വൈറലായതില്‍ കൂടുതലുള്ളതെല്ലാം ഇരുവരും ഉള്ളതാണ്. അവര്‍ രണ്ടാളും വീട്ടിലുള്ളപ്പോള്‍ നമ്മള്‍ അത് ഉപയോഗിക്കേണ്ടേ. അത് സത്യമായ കാര്യമാണെന്നും കല്യാണി പറയുന്നു.

 

ഡാന്‍സ്, പാട്ട്, ടിക് ടോക് ഇവയില്‍ എല്ലാം താല്‍പര്യമുണ്ട്. ഡാന്‍സിനോടാണ് കൂടുതല്‍ ഇഷ്ടം. വെറുതെ ഒരു പാട്ട് വച്ച് ഡാന്‍സ് ചെയ്താല്‍ റിലാക്‌സാവും. ടിക് ടോക് ടൈംപാസിനായി ചെയ്ത് തുടങ്ങിയതാണ്.കുക്കിങ്ങിലും താല്‍പര്യമുണ്ട്. ആദ്യം ടേസ്റ്റ് ചെയ്യാന്‍ കൊടുക്കുന്നത് അച്ഛനാണ്. അച്ഛന്‍ സത്യസന്ധമായി അഭിപ്രായം പറയും. ഞാന്‍ ഇതുവരെ കുക്ക് ചെയ്തതില്‍ ഒന്നും മോശമാണെന്ന് അച്ഛന്‍ പറഞ്ഞിട്ടില്ല.

 

അമ്മയെപ്പോലെ മകളും അഭിനയത്തിലേക്ക് വരുമോയെന്നും കല്യാണിയോട് ചോദിച്ചിരുന്നു. അഭിനയത്തിലല്ല തന്റെ താല്‍പര്യമെന്നായിരുന്നു താരപുത്രിയുടെ മറുപടി. ആ ഒരു മേഖലയിലേക്ക് ഇല്ല. അച്ഛനും അമ്മയ്ക്കും അതില്‍ വലിയ താല്‍പര്യമില്ല. എന്റെ ഉള്ളില്‍ അങ്ങനെയൊരു പാഷനില്ല. ഭാവിയില്‍ ഇത് മാറുമോയെന്നറിയില്ലെന്നുമായിരുന്നു കല്യാണി പറഞ്ഞത്. 

 

ടിക് ടോകിനും ഡാന്‍സിനും അപ്പുറത്ത് ബിസിനസ് രംഗത്തും സജീവമാണ് ഈ താരപുത്രി. 20 വയസ്സുകാരിയായ കല്യാണിയുടെ സംരംഭമാണ് ലഷ് ബൈ കല്യാണി. 

 

ബിന്ദു പണിക്കറുടെ ആദ്യവിവാഹത്തിലെ മകളാണ് അരുന്ധതി. അരുന്ധതിയുടെ അച്ഛൻ 2003ലാണ് മരിക്കുന്നത്. 2009ലായിരുന്നു സായ്കുമാറും ബിന്ദു പണിക്കറും വിവാഹിതരായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com