ADVERTISEMENT

ലോകമെമ്പാടുമുള്ള സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ് ബാറ്റ്മാന്‍. റോബര്‍ട്ട് പാറ്റിന്‍സണ്‍ ബാറ്റ്മാനായെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മാറ്റ് റീവ്സ് ആണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. നടൻ പൃഥ്വിരാജ് അടക്കമുള്ളവർ ടീസറിനെ അഭിനന്ദിച്ച് രംഗത്തുവന്നിട്ടുണ്ട്.

 

ഇതുവരെ നാം കണ്ട് ബാറ്റ്മാനിൽ നിന്നൊക്കെ അൽപം വ്യത്യസ്തനാകും ഈ ബാറ്റ്മാൻ. ഡാര്‍ക്ക് ആയിട്ടുള്ള ബാറ്റ്മാനാകും പാറ്റിന്‍സണിന്റേത് എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. സോയി ക്രാവിറ്റ്സിന്റെ കാറ്റ് വുമണിനേയും ടീസറില്‍ കാണാം. 

 

പോൾ ഡാനൊയാണ് വില്ലൻ കഥാപാത്രമായ റിഡ്‍‌ലെറെ അവതരിപ്പിക്കുന്നത്. ജെഫ്രി റൈറ്റ് കമ്മിഷണർ ജെയിംസ് ഗോർദനായി എത്തുന്നു. 

 

അതേസമയം, ഡിസി യൂണിവേഴ്സിലെ മറ്റ് സിനിമകളുമായി മാറ്റ് റീവ്സിന്റെ ബാറ്റ്മാന് ബന്ധമുണ്ടാകില്ലെന്നാണ് വാര്‍ണര്‍ ബ്രദേഴ്സ് അറിയിച്ചിരിക്കുന്നത്. സ്വന്തമായ യൂണിവേഴ്സിലായിരിക്കും മാറ്റ് റീവ്സിന്റേയും പാറ്റിന്‍സണിന്റേയും ബാറ്റ്മാന്‍ കഥ പറയുക. ചിത്രം അടുത്ത വർഷം റിലീസിനെത്തും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com