ADVERTISEMENT

സൂപ്പർഹിറ്റ് ചിത്രം അയ്യപ്പനും കോശി തമിഴ് റീമേക്കിൽ പാർഥിപനും കാർത്തിയും അഭിനയിക്കും. പൃഥ്വിരാജും ബിജു മേനോനും മത്സരിച്ച് അഭിനയിച്ച ചിത്രം തമിഴിലും ഹിന്ദിയിലും പുനര്‍നിര്‍മിക്കുമ്പോള്‍ ആ കഥാപാത്രങ്ങളായി ചിലരെ സച്ചി മനസില്‍ കണ്ടിരുന്നു. തമിഴില്‍ യുവതാരം കാര്‍ത്തിയുടെയും പാർഥിപന്റെയും പേരുകളായിരുന്നു സച്ചി തമിഴിൽ നിര്‍ദേശിച്ചത്. കോശിയായി കാര്‍ത്തിയായും അയ്യപ്പന്‍ നായരായി പാർഥിപനും. ഇപ്പോഴിതാ സച്ചിയുടെ സ്വപ്നം യാഥാർഥ്യമാകുന്നു.

 

തമിഴികത്തു നിന്നും ഇതു സംബന്ധിച്ച ഔദ്യോഗിക വിവരം പുറത്തുവന്നുകഴിഞ്ഞു. എന്നാൽ സംവിധാനം ആരെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ചിത്രം യാഥാർഥ്യമാകുമ്പോൾ അത് കാണാൻ സച്ചി ഇല്ലെങ്കിലും അദ്ദേഹത്തിന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാകുമെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com