ഓണം ഫോട്ടോഷൂട്ടുമായി മലയാളത്തിന്റെ പ്രിയതാരം സുരേഷ് ഗോപിയുടെ മക്കളായ ഭാഗ്യ സുരേഷും ഭാവ്നി സുരേഷും. വേദികയുടെ ഓണം കളക്ഷനു വേണ്ടിയാണ് താപരുത്രിമാർ മോഡലുകളായത്. സാരി ലുക്കിലുള്ള ഇരുവരുടെയും മനോഹര ചിത്രങ്ങൾ ഇതിനോടകം വൈറല്‍ ആണ്. ഫോട്ടോഷൂട്ടിന്റെ വിഡിയോയും പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.
ഭാര്യ രാധികയും ഗോകുല്‍ സുരേഷ്, ഭാഗ്യ സുരേഷ്, ഭാവ്‌നി സുരേഷ്, മാധവ് സുരേഷ് എന്നീ നാലു മക്കളും അടങ്ങുന്നതാണ് സുരേഷ് ഗോപിയുടെ കുടുംബം. നീണ്ട ഇടവേളയ്ക്കു ശേഷം സിനിമയിൽ ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് താരം.
നിതിന്‍ രഞ്ജി പണിക്കർ ഒരുക്കുന്ന കാവൽ ആണ് സുരേഷ് ഗോപിയുടെ പുതിയ ചിത്രം. ടോമിച്ചൻ മുളകുപാടം നിർമിക്കുന്ന ബിഗ് ബജറ്റ് ചിത്രവും അണിയറയിൽ പുരോഗമിക്കുന്നു.