ADVERTISEMENT

നടി ദൃശ്യ രഘുനാഥിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. ഓണം വരവേൽക്കുന്നതിന്റെ ഭാഗമായി സെറ്റ് സാരിയും കസവുപുടവയുമൊക്കെ അണിഞ്ഞുള്ള നടിമാരുടെ ഫോട്ടോഷൂട്ടുകൾ കുറച്ച് ദിവസങ്ങളായി സോഷ്യൽമീഡിയയിൽ നിറയുകയാണ്. 

 

അതിൽ നിന്നൊക്കെ വ്യത്യസ്തമാണ് നടിയുടെ ദൃശ്യയുടെ ഓണം ഫോട്ടോഷൂട്ട്. ഗജവീരൻ ചിറയ്ക്കൽ കാളിദാസനൊപ്പമായിരുന്നു നടിയുടെ ഫോട്ടോഷൂട്ട്. ഒട്ടുംപേടി കൂടാതെ കാളിദാസിന്റെ പുറത്തു കയറിയും കൊമ്പില്‍ ഇരുന്നുമൊക്കെ നടി ചിത്രങ്ങൾക്കായി പോസ് ചെയ്തു.

 

ദൃശ്യയുടെ ധൈര്യത്തെ അഭിനന്ദിച്ച് പ്രേക്ഷകരും എത്തി. അതിമനോഹരം എന്നാണ് സഹപ്രവർത്തകർ പോലും ഫോട്ടോഷൂട്ടിനെ വിശേഷിപ്പിച്ചത്.‌‌‌‌

 

‘ചിറയ്ക്കൽ കാളിദാസന്റെ വലിയൊരു ആരാധികയാണ് ഞാൻ. അവനെ അറിയില്ലാത്തവർ ഉണ്ടാകാം. ഇവനാണ് ബാഹുബലി 2വിൽ അഭിനയിച്ച ആ ആന. റെയിൻബോ മീഡിയ കാലിക്കറ്റ് ആണ് ചിത്രങ്ങൾക്കു പിന്നിൽ’.–നടി കുറിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com