മക്കളെ വളർത്താൻ പഠിച്ചത് അഹാനയെ വളർത്തി: ഹൃദയം തൊടും കുറിപ്പുമായി കൃഷ്ണകുമാർ

krishnakumar-3
SHARE

താൻ മക്കളെ ളർത്താൻ പഠിച്ചത് മൂത്ത മകളായ അഹാനയെ വളർത്തിയാണെന്നും കുടുംബജീവിതത്തിൽ മാതാപിതാക്കളും മക്കളുമായി സ്നേഹത്തിൽ ജീവിച്ചാൽ സ്വർഗമാണെന്നും നടൻ കൃഷ്ണകുമാർ. സമൂഹമാധ്യമത്തിൽ പങ്കു വച്ച് കുറിപ്പിലാണ് താരത്തിന്റെ ഇൗ തുറന്നു പറച്ചിൽ. അദ്ദേഹത്തിന്റെ കുറിപ്പ് വായിക്കാം. 

ജീവിതം ഒരു യാത്രയാണ്. അനുഗ്രഹീതമായൊരു യാത്ര. നന്മയും തിന്മയും കൂടികലർന്ന  ഒരു യാത്ര. ആ യാത്രയിൽ ഇടയ്ക്കു വെച്ച് ചിലർ കൂടി വന്നു ചേരും... മക്കൾ. ആക്കൂട്ടത്തിൽ ആദ്യം  വന്നു  ചേർന്ന ആളാണ്‌ അഹാന.  ഞങ്ങൾ മക്കളെ വളർത്താൻ  പഠിച്ചത് ആഹാനയെ വളർത്തിയാണ്.  പല പോരായ്മകൾ ഉണ്ടായി കാണാം അന്ന്.  അവർ കുഞ്ഞായിരുന്നത് കൊണ്ട് സഹിച്ചു കാണും. അവർ ഇന്ന് വലുതായി. സ്വന്തം കാലിൽ നിൽക്കാൻ പഠിച്ചു. അവരിലും നന്മകളും  പോരായ്മകലും  കാണും.  പണ്ട് നമ്മളെ സഹിച്ചതു പോലെ  അവരുടെ പോരായ്മകളും സ്നേഹത്തോടെ സഹിക്കുക. സ്നേഹത്തോടെ പറഞ്ഞു മനസ്സിലാക്കുക. 

കുടുംബജീവിതത്തിൽ മാതാപിതാക്കളും മക്കളുമായി സ്നേഹത്തിൽ ജീവിച്ചാൽ സ്വർഗമാണ്. തിരിച്ചായാൽ നരകവും. സ്നേഹവും വിട്ടുവീഴ്ചയും ഉണ്ടായാൽ കുടുംബജീവിതം സുഖകരമാണ്. മാതാപിതാക്കൾക്കാണ് വിട്ടുവീഴ്ച ചെയ്യാൻ കൂടുതൽ സാധ്യത. കാരണം ജീവിതാനുഭവം, പ്രായം,  പക്വത എല്ലാമുണ്ട്.. മാതാപിതാക്കളുടെ മനസ്സ്  മനസിലാക്കാൻ മക്കൾക്ക്‌ കഴിഞ്ഞാൽ നമ്മൾ മാതാപിതാക്കന്മാർ അനുഗ്രഹീതരും. കാരണം അവരും  നാളെ മാതാപിതാക്കൾ ആവേണ്ടവർ ആണ്.  കാര്യങ്ങൾ മനസ്സിലാക്കുന്ന മക്കളെ ദൈവം ഞങ്ങൾക്ക് അനുഗ്രഹിച്ചു തന്നു.  എത്ര നന്ദി പറഞ്ഞാലും തീരില്ല. മക്കളോടെന്നും പറയും പ്രാർത്ഥിക്കാൻ. പ്രാർത്ഥിക്കുമ്പോൾ ഒന്നും ചോദിക്കരുത്, തന്ന സൗഭാഗ്യങ്ങൾക്ക് നന്ദി  പറയുക. നന്ദി പറഞ്ഞു  കൊണ്ടേ ഇരിക്കുക. ഏതിനും,  എല്ലാത്തിനും, ഒന്നുമില്ലായ്മക്കും. കാരണം ഒന്നുമില്ലാത്തപ്പോഴും നമ്മുടെ ജീവൻ നില നിർത്തിന്നതിനു നന്ദി പറയുക.  ദൈവത്തിന്റെ ഒരു ടൈമിംഗ് ഉണ്ട്. അപ്പോൾ എല്ലാം നടക്കും. ക്ഷമയോടെ കാത്തിരിക്കുക. എല്ലാവർക്കും നല്ല ജീവിതം ഉണ്ടാകട്ടെ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA