ADVERTISEMENT

22 വർഷങ്ങളായി മലയാളസിനിമയിൽ കരുത്തുറ്റ വേഷങ്ങളിലൂടെ തന്റേതായ ഇടം കണ്ടെത്തിയ നായികയാണ് ലെന. പ്രായവുമായി ബന്ധപ്പെട്ട് ലെന പങ്കുവച്ച ചിത്രമാണ് ആരാധകരുടെ ഇടയിൽ ചർച്ച. തന്റെ പഴയ ഒരു ചിത്രം പങ്കുവയ്ക്കുകയാണ് ലെന. ചെറുപ്പത്തിലാണ് എനിക്ക് കൂടുതൽ പ്രായമെന്നു തോന്നുന്നു. നിങ്ങള്‍ക്ക് ആർക്കെങ്കിലും അങ്ങനെ തോന്നുന്നുണ്ടോ?–ലെന ചോദിക്കുന്നു.

 

ഇപ്പോഴാണ് നടിയുടെ പ്രായം കുറഞ്ഞതെന്നും ഈ ഫോട്ടോയിൽ പ്രായം തോന്നിക്കുന്നുണ്ടെന്നുമായിരുന്നു കമന്റുകൾ. ലെനയുടെ സൗന്ദര്യത്തിന്റെ രഹസ്യമാണ് മറ്റു ചിലർക്ക് അറിയേണ്ടിയിരുന്നത്. 

 

22 വർഷങ്ങൾക്കിടയിൽ നൂറ്റിപ്പത്തിലേറെ ചിത്രങ്ങളിൽ ഇതിനകം അഭിനയിച്ചുകഴിഞ്ഞു. മനഃശാസ്ത്രത്തിൽ ഉപരി പഠനം നടത്തിയ ലെന, മുംബൈയിൽ സൈക്കോളജിസ്റ്റായി ജോലി ചെയ്തിരുന്നു. ‘ട്രാഫിക്’ എന്ന ചിത്രമാണ് ലെനയുടെ അഭിനയജീവിതത്തിൽ വഴിത്തിരിവായ ചിത്രങ്ങളിലൊന്ന്. പിന്നീട് ‘സ്നേഹ വീട്’, ‘ഈ അടുത്ത കാലത്ത്’, ‘സ്പിരിറ്റ്’, ‘എന്ന് നിന്റെ മൊയ്തീൻ’, ‘അതിരൻ’ തുടങ്ങിയ ചിത്രങ്ങൾ ലെനയുടെ കരിയറിൽ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്.

 

ലെന പ്രധാന വേഷത്തിൽ എത്തുന്ന ‘ആർട്ടിക്കിൾ 21’ അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുകയാണ്. ലെനിൻ ബാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവർന്നിരുന്നു. അജു വർഗീസ് നായകനാകുന്ന സാജൻ ബേക്കറിയാണ് മറ്റൊരു ചിത്രം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com