ADVERTISEMENT

ഗപ്പി സിനിമയിൽ ആമിനയായി എത്തി മലയാളിപ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നന്ദന വർമയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു. വ്യത്യസ്തമായ ലുക്കിൽ അതേ സമയം വളരെ ലളിതമായ വസ്ത്രധാരണത്തിൽ ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ട നടിയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. 

 

പൗർണമി മുകേഷാണ് താരത്തിന്റെ ചിത്രങ്ങൾക്കു പിന്നിൽ. പുതിയ ചിത്രങ്ങളിൽ താരം അതീവ സുന്ദരിയായിരിക്കുന്നുവെന്നാണ് കമന്റുകളും സൂചിപ്പിക്കുന്നത്. ‌ബാലതാരമായി സിനിമയിൽ എത്തിയ നന്ദന ശ്രദ്ധേയമായ ഒരുപാട് സിനിമകളിൽ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. അടുത്തിടെ ഇറങ്ങിയ സൂപ്പർഹിറ്റ് ചിത്രമായ അഞ്ചാം പാതിരയിലും താരം ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. സൺഡേ ഹോളിഡേ, ആകാശമിഠായി എന്നിവയാണ് മറ്റുസിനിമകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com