ADVERTISEMENT

ഭാര്യ സ്നേഹ റെഡ്ഡിക്ക് സ്നേഹത്തിൽ പൊതിഞ്ഞ പിറന്നാൾ ആശംസകൾ നേർന്ന് അല്ലു അർജുൻ. പിറന്നാൾ കേക്ക് മുറിക്കുന്ന സ്നേഹയുടെ ചിത്രം താരം പ്രേക്ഷകർക്കായി പങ്കുവച്ചു. ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ആൾക്ക് പിറന്നാൾ ആശംസകൾ നേരുന്നുവെന്നും ഇനിയും ഇതുപോലുള്ള ദിവസങ്ങൾ ഒരുമിച്ച് ആഘോഷിക്കണമെന്നും അല്ലു സ്നേഹയോടായി പറയുന്നു.

 

2011 മാര്‍ച്ച് ആറിനായിരുന്നു അല്ലു അര്‍ജുന്റെയും സ്‌നേഹയുടെയും വിവാഹം. ഇരുവര്‍ക്കും രണ്ട് മക്കളാണുള്ളത്. അയാനും അർഹയും.

 

അല വൈകുന്തപുരംലോ എന്ന ചിത്രമാണ് അവസാനമായി അല്ലുവിന്റേതായി തിയറ്ററുകളിലേക്ക് എത്തിയത്. മലയാളത്തില്‍ നിന്നും നടന്‍ ജയറാം ഈ ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ത്രിവിക്രം ശ്രീനിവാസ് രചനയും സംവിധാനവും നിര്‍വഹിച്ച സിനിമ ഏറെ പ്രേക്ഷക പ്രശംസ സ്വന്തമാക്കിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com