ADVERTISEMENT

സംവിധായകന്‍ വി.എം. വിനുവിന്റെ മകള്‍ വര്‍ഷ വിനുവിന്റെ വിവാഹ വിഡിയോ പുറത്തിറങ്ങി. കോവിഡ് സാഹചര്യത്തിൽ ക്ഷണിക്കപ്പെട്ട ആളുകൾ മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്. മമ്മൂട്ടി, ശ്രീനിവാസൻ, ജയറാം തുടങ്ങി മലയാള സിനിമയിലെ വിവിധ നടീനടന്മാർ സംവിധായകര്‍  തുടങ്ങിയവരുടെ ആശംസകളോടെ ആരംഭിക്കുന്ന വിഡിയോയിലെ ഗാനം ആലപിച്ചിരിക്കുന്നത് വര്‍ഷ തന്നെയാണ്.

 

ഗാനത്തിന് ബി.കെ. ഹരിനാരായണനാണ് വരികള്‍ എഴുതിയിരിക്കുന്നത്. സംഗീതം വൈശാഖ് ശശിധരന്‍. 

 

ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ കോഴിക്കോട് ട്രൈപെന്റാ ഹോട്ടലിന്റെ ഹാളില്‍ വച്ചായിരുന്നു വര്‍ഷയും നിത്യാനന്ദും തമ്മിലുള്ള വിവാഹം. 

 

പിന്നണി ഗായികയായ വർഷ മറുപടി, കുട്ടിമാമ തുടങ്ങിയ ചിത്രങ്ങളിൽപാടിയിട്ടുണ്ട്. മമ്മൂട്ടിയുടെ വേഷം എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com