നാദിർഷയും ജയസൂര്യയും വീണ്ടും ഒന്നിക്കുന്നു: പുതിയ സിനിമ ഉടൻ

jayasurya-nadhirshah
SHARE

താൻ സംവിധാനം ആദ്യ ചിത്രമായ അമർ അക്ബർ അന്തോണി' എന്ന സിനിമ റിലീസ് ചെയ്തിട്ട് അഞ്ചു വർഷം തികയുന്ന ഇന്ന് മറ്റൊരു ചിത്രത്തിന്റെ പ്രഖ്യാപനവുമായി നാദിർഷ. ആദ്യ സിനിമയിൽ‌ അക്ബറായി മിന്നിയ ജയസൂര്യയാണ് നാദിർഷയുടെ പുതിയ ചിത്രത്തിലെ നായകൻ. സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും. 

നമിതാ പ്രമോദാണ് ചിത്രത്തിലെ നായിക. സലിം കുമാറും ഈ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.  ആദ്യ സിനിമയിലെ മറ്റു പല താരങ്ങളും പുതിയ ചിത്രത്തിലും അണിനിരക്കും.  ഛായാഗ്രഹണം സുജിത് വാസുദേവും പ്രോജക്റ്റ് ഡിസൈനിങ് ബാദുഷയുമാണ് കൈകാര്യം ചെയ്യുക.  ആദ്യചിത്രത്തിന്റെ ടെക്നിക്കൽ ക്രൂ തന്നെയാണ് പുതിയ ചിത്രത്തിന്റെയും പിന്നണിയിൽ പ്രവർത്തിക്കുന്നത്.  ഇൗ സിനിമയുടെ തിരക്കഥ എഴുതുന്നത് സുരേഷ് വാര്യനാടാണ്.  ചലച്ചിത്ര താരം അരുൺ നാരായണിന്റെ പ്രൊഡക്ഷൻ ഹൌസാണ്  ചിത്രം നിർമ്മിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA