ADVERTISEMENT

നടി തമന്ന ഭാട്ടിയ കോവിഡ് മുക്തയായി. കൊറോണ വൈറസ് ബാധയ്ക്കു ശേഷം ശരീരം എങ്ങനെ സംരക്ഷിക്കണമെന്നതിന്റെ വിഡിയോയും നടി പങ്കുവയ്ക്കുകയുണ്ടായി. കൃത്യമായ ശരീരവ്യായാമമാണ് ഇതിന് ഉത്തമമെന്ന് നടി പറയുന്നു.

 

‘രോഗത്തിൽ നിന്നു കരകയറിയ ശേഷം ഏറ്റവും പ്രധാനപ്പെട്ട കാര്യം സ്വയം ആരോഗ്യവാനായിരിക്കുക എന്നതാണ്. ശരീരം അതിന്റെ പഴയ ആരോഗ്യത്തിലേയ്ക്ക് തിരിച്ചെത്തണം. നിങ്ങളുടെ ശരീരത്തിന് സഹിക്കാൻ കഴിയുന്നിടത്തോളം വ്യായാമം ചെയ്യുക. ’–തമന്ന പറയുന്നു.

 

നടിയുടെ മാതാപിതാക്കൾക്കാണ് ആദ്യം കൊറോണ പോസിറ്റിവ് ആയത്. പിന്നീട് ഹൈദരാബാദിൽ വെബ് സീരിസിന്റെ ഷൂട്ട് നടക്കുന്നതിനിടെ തമന്നയ്ക്കും ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങി. ഉടൻ തന്നെ അവിടെയുള്ള ആശുപത്രിയിലെത്തി കൊറോണ ടെസ്റ്റ് നടത്തി. അഞ്ച് ദിവസം ആശുപത്രിയിൽ കിടന്ന താരം പിന്നീട് ഹോം ക്വാറന്റീനിൽ ആയിരുന്നു.

 

‘ഷൂട്ടിനിടെ കടുത്ത പനി തുടങ്ങി. മറ്റുള്ളവരുടെയും കരുതലിന്റെ ഭാഗമായി താമസിക്കാതെ തന്നെ കോവിഡ് ടെസ്റ്റ് നടത്തി. അത് പോസിറ്റിവ് ആയിരുന്നു. ആദ്യദിവസം ആശുപത്രിയിൽ കഴിയാൻ തന്നെ തീരുമാനിച്ചു. ക്വാറന്റീനിന്റെ അവസാനദിനങ്ങളിൽ വീട്ടിലായിരുന്നു. ഈ രോഗവുമായി ബന്ധപ്പെട്ട എല്ലാ ലക്ഷണങ്ങളും എനിക്ക് ഉണ്ടായി. ഓക്സിജൻ ലെവൽ താഴ്ന്നു, കടുത്ത തലവേദന, ശരീര വേദന, പനി, ചുമ അങ്ങനെ എല്ലാം.’–തമന്ന പറയുന്നു.

 

‘എന്റെ മാതാപിതാക്കളുടെ കാര്യത്തിലായിരുന്നു എനിക്ക് പേടി. എന്നാൽ അവരെ ഇത്ര കാര്യമായി വൈറസ് ബാധിച്ചില്ല. ഓരോരുത്തരുടെ ശരീരത്തിലും വ്യത്യസ്തമായ വിധത്തിലാണ് രോഗം ബാധിക്കുന്നതെന്ന് തോന്നുന്നു. എന്റെ കാര്യത്തിൽ കുറച്ച് കഠിനമായിരുന്നു.’–തമന്ന പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com