ADVERTISEMENT

ജനഗണമന എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പൃഥ്വിരാജിനും സംവിധായകൻ ഡിജോ ജോസിനും കോവിഡ് ബാധിച്ചതോടെ സ്വയം ക്വാറന്റീനില്‍ പ്രവേശിച്ച് സുരാജ് വെ‍ഞ്ഞാറമ്മൂട്. ഷൂട്ടിങ് വേളയിൽ ചിത്രത്തിന്റെ ഭാഗമായതിനാലും രോഗബാധിതരുമായി സമ്പർക്കമുള്ളതുകൊണ്ടും സ്വയം ക്വാറന്റീനില്‍ പ്രവേശിക്കാൻ സുരാജ് തീരുമാനിക്കുകയായിരുന്നു.

 

കഴിഞ്ഞ ദിവസങ്ങളിൽ താനുമായും ജനഗണമനയുടെ അണിയറപ്രവർത്തകരുമായും സമ്പർക്കം വന്നവർ നിർബന്ധിത ക്വാറന്റീനിൽ പോവണമെന്നും എന്തെങ്കിലും ലക്ഷണങ്ങൾ ഉള്ളവർ എത്രയും പെട്ടന്ന് കോവിഡ് ടെസ്റ്റ് ചെയ്യണമെന്നും സുരാജ് പറയുന്നു. 

 

പൃഥ്വിരാജിനൊപ്പം സുരാജും കോവിഡ് ടെസ്റ്റിനു നൽകിയിരുന്നു. സുരാജിന്റെ ഫലം നെഗറ്റിവ് ആണ്. ഇതേ സെറ്റിന്റെ ചിത്രീകരണത്തിനിെടയാണ് സുരാജിന് സംസ്ഥാന അവാർഡ് പ്രഖ്യാപിക്കുന്ന വാർത്ത അറിയുന്നതും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com