മേഘ്നയെയും കുഞ്ഞിനെയും ബെം​ഗളൂരുവിലെത്തി കണ്ട് നസ്രിയയും ഫഹദും; വിഡിയോ

meghana-nazriya-fahadh
SHARE

നടി മേഘ്ന രാജിനെയും കുഞ്ഞിനെയും ആശുപത്രിയിലെത്തി സന്ദർശിച്ച് നസ്രിയയും ഫഹദ് ഫാസിലും. മേഘ്നയുടെ പ്രസവം നടന്ന ബെം​ഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് ഇരുവരും എത്തിയത്.  മേഘ്നയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാളാണ് നസ്രിയ.

ഒക്ടോബർ 22നാണ് മേഘ്ന രാജ് ആൺകുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞിനായുള്ള കാത്തിരിപ്പ് ഏകദേശം നാല് മാസം പിന്നിട്ട സമയത്താണ് മേഘ്നയുടെ ഭർത്താവും നടനുമായ ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത വിയോ​ഗം.

ചീരുവിന്റെ വേർപാടിനു ശേഷം മേഘ്ന രാജിന് പരിപൂർണ പിന്തുണയുമായി ധ്രുവും സർജ കുടുംബവും ഒപ്പം തന്നെയുണ്ട്. വലിയ ആഘോഷമായിട്ടായിരുന്നു മേഘ്നയുടെ ബേബി ഷവർ ചടങ്ങുകളും മറ്റും സർജ കുടുംബം നടത്തിയത്. കുഞ്ഞിനായി ധ്രുവ് ഒരുക്കിയ വെള്ളി കൊണ്ടുള്ള തൊട്ടിലും വാർത്തകളിൽ ഇടം നേടിയിരുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA