ADVERTISEMENT

മേഘ്ന രാജിനെയും കു‍ഞ്ഞിനെയും കുടുംബസമേതമെത്തി സന്ദർശിച്ച് അർജുൻ സർജ. അര്‍ജുന്റെ സഹോദരിയുടെ മക്കളാണ് ചിരഞ്ജീവി സർജയും ധ്രുവ് സർജയും.

 

കുഞ്ഞിന്റെ ജനന സമയത്ത് അര്‍ജുന്‍ തമിഴ്‌നാട്ടിലായിരുന്നു. ചിരുവിന്റെ മകനെ കണ്ടതിന്റെ സന്തോഷം താരം മാധ്യമങ്ങളോടും പങ്കുവച്ചു. ‘20 വര്‍ഷത്തിന് ശേഷമാണ് ഞങ്ങളുടെ കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തിയത്. ചിരു പുനര്‍ജനിച്ചത് പോലെയാണ് തോന്നുന്നതെന്നായിരുന്നു കുടുംബത്തിലുള്ളവരെല്ലാം പറഞ്ഞത്. ചിരുവിന്റെ വിടവാങ്ങലിൽ  എല്ലാവരും ഒരുപോലെ വേദനിച്ചിരുന്നു. ഇന്നിപ്പോള്‍ എല്ലാവരുടേയും മുഖത്തൊരു തിളക്കമുണ്ട്. ചിരു ഇപ്പോള്‍ വീണ്ടും വന്നു. ആ സന്തോഷമാണ് എല്ലാവരുടേയും മുഖത്ത് കാണാനുള്ളത്.’–അര്‍ജുന്‍ പറയുന്നു.

 

‘നമുക്ക് മാത്രമല്ല ഈ ലോകം തന്നെ വളരെ മോശം സമയത്തോടെയാണ് കടന്നുപോകുന്നത്. കൂടെ നിന്ന ഒരുപാട് പേർ നമുക്ക് നഷ്ടമായി. ആ വേദനകൾക്കിടയിൽ സന്തോഷിക്കാവുന്ന നിമിഷമാണിത്. ചിരു ഇല്ല എന്നത് സത്യമാണ്. ആ വിയോഗത്തിനു ഒന്നും പകരമാകില്ല. ഇപ്പോൾ ഈ വിജയദശമി ദിനത്തിൽ തന്നെ വിശേഷ ജാതകത്തിൽ കുട്ടി ജനിച്ചു എന്നത് തന്നെ ഒരുപാട് സന്തോഷം നൽകുന്നു.’–അർജുൻ പറഞ്ഞു.

 

ചിരുവിനെപ്പോലെ തന്നെയുണ്ട് മകനെന്നായിരുന്നു അര്‍ജുന്റെ മകൾ ഐശ്വര്യ സര്‍ജ പ്രതികരിച്ചത്. ചിരു പോയെന്ന് വിശ്വസിക്കാനാവുന്നിലെന്നും ഇപ്പോഴും മിസ് ചെയ്യുന്നുണ്ടെന്നും താരപുത്രി പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com