ADVERTISEMENT

നയൻതാരയ്ക്കു പിറന്നാൾ സമ്മാനവുമായി നിഴല്‍ സിനിമയുടെ അണിയറ പ്രവർത്തകർ. പിറന്നാൾ ദിനം ചിത്രത്തിലെ താരത്തിന്റെ ഫസ്റ്റ്ലുക്ക് ടീം പുറത്തുവിട്ടു. കുഞ്ചാക്കോ ബോബനാണ് ചിത്രത്തിൽ നായകൻ. മലയാളത്തിൽ ഏറെ പ്രതീക്ഷ പുലർത്തുന്ന ചിത്രം കൂടിയാണിത്. നേരത്തെ കുഞ്ചാക്കോ ബോബന്റെ പിറന്നാൾ ദിനവും സിനിമയുടെ പ്രത്യേക പോസ്റ്റർ റിലീസ് ചെയ്തിരുന്നു.

 

ലവ് ആക്‌ഷൻ ഡ്രാമയ്ക്ക് ശേഷം നയന്‍താര അഭിനയിക്കുന്ന മലയാളചിത്രമാണിത്. അപ്പു ഭട്ടതിരിയാണ് ചിത്രത്തിന്‍റെ സംവിധായകന്‍. മികച്ച എഡിറ്റര്‍ എന്ന നിലയില്‍ നിരവധി അംഗീകാരങ്ങള്‍ നേടിയ അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് നിഴല്‍. തിരക്കഥ എഴുതുന്നത് സഞ്ജീവ് ആണ്. ദീപക് ഡി. മേനോന്‍ ഛായാ​ഗ്രഹണം. സൂരജ് എസ്. കുറുപ്പിന്റേതാണ് സംഗീതം. അപ്പു ഭട്ടതിരിയും അരുണ്‍ ലാലുമാണ് എഡിറ്റിങ്.

 

‌ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം അഭിജിത് എം പിള്ള, ബാദുഷ, ഫെല്ലിനി ടി.പി, ഗണേഷ് ജോസ് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ത്രില്ലര്‍ സ്വഭാവമുള്ള സിനിമയാണിത്. അഞ്ചാംപാതിര എന്ന സൂപ്പര്‍ ഹിറ്റ് ത്രില്ലറിന് ശേഷം കുഞ്ചാക്കോ ബോബന്‍ അഭിനയിക്കുന്ന മറ്റൊരു ത്രില്ലറാണ് നിഴല്‍. 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com