ദാവണി അഴകിൽ സുന്ദരിയായി നടി ഹണി റോസ്. സർവാഭരണ ഭൂഷിതയായി ട്രഡീഷണൽ ലുക്കിലാണ് ഹണിയുടെ വരവ്. മനു മുളന്തുരുത്തിയാണ് ഫോട്ടോഗ്രാഫർ.

മോഹൻലാൽ ചിത്രം ബിഗ് ബ്രദറിലാണ് ഹണി ഏറ്റവും ഒടുവിലായി അഭിനയിച്ചത്.

അഭിനേത്രി മാത്രമല്ല ഇപ്പോൾ സംരംഭക കൂടിയാണ് താരം. രാമച്ചം കൊണ്ടു നിർമിക്കുന്ന ആയുർവേദിക് സ്ക്രബർ ഹണിറോസ് എന്ന ബ്രാൻഡിന്റെ ഉടമ കൂടിയാണ് നടി.

അച്ഛൻ വർഗീസ് തോമസും അമ്മ റോസ് വർഗീസും ചേർന്ന് തൊടുപുഴ മൂലമറ്റത്താണ് രാമച്ചത്തിന്റെ സ്ക്രബർ യൂണിറ്റ് തുടങ്ങിയത്. യൂണിറ്റിൽ നൂറിലേറെപ്പേരുണ്ട്.
