മേഘ്നയ്ക്കും കുഞ്ഞിനും മാതാപിതാക്കൾക്കും കോവിഡ്

meghana-chiranjeevi-anniversary-baby-birth
SHARE

അന്തരിച്ച പ്രശസ്ത നടൻ ചിരഞ്ജീവി സർജയുടെ ഭാര്യയും സിനിമാതാരവുമായ മേഘ്ന രാജിനും കുഞ്ഞിനും മാതാപിതാക്കൾക്കും കോവിഡ്. മേഘ്ന തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെയും ആരാധകരെയും അറിയിച്ചത്. തനിക്കും കുഞ്ഞിനും ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലെന്നും ‌കുഞ്ഞ് സുഖമായി ഇരിക്കുന്നുവെന്നും മേഘ്ന പറഞ്ഞു. ഇൗ പോരാട്ടവും ജയിച്ചു വരുമെന്ന് താരം പ്രത്യാശ പ്രകടിപ്പിച്ചു. 

ഒക്ടോബർ 22–നാണ് മേഘ്നയ്ക്ക് ആൺകുഞ്ഞ് ജനിക്കുന്നത്. കുഞ്ഞിനായുള്ള കാത്തിരിപ്പിനിടെയായിരുന്നു ചിരഞ്ജീവിയുടെ അകാല വിയോ​ഗം. മൂന്ന് മാസം ഗർഭിണിയായിരുന്നു ആ സമയത്ത് മേഘ്ന. ചിരഞ്ജീവിയുടെ സഹോദരൻ ധ്രുവ് ആണ് ഗർഭകാലത്ത് താങ്ങും തണലുമായി മേഘ്നയ്ക്കൊപ്പം നിന്നത്. ചിരുവിന്റെ അകാല മരണം നൽകിയ കടുത്ത വേദനയിലും ചിരുവിന്റെ കുഞ്ഞിനെ വരവേൽക്കാൻ വലിയ ആഘോഷങ്ങളാണ് വീട്ടിൽ ഒരുക്കിയിരുന്നത്.  ഇക്കഴിഞ്ഞ ജൂൺ ഏഴിന് ഹൃദയാഘാതത്തെ തുടർന്നാണ് ചിരഞ്ജീവി സർജ അന്തരിച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA