ADVERTISEMENT

ലോക സിനിമയിൽ ഒരു വർഷം എറ്റവും കൂടുതൽ സിനിമകൾ നിർമിക്കുന്നത് ഇന്ത്യയിലാണ്. സിനിമകളുടെ എണ്ണത്തിൽ ബോളിവുഡ് ആണ് മുന്നിൽ. ഈ ഹിന്ദി സിനിമ ലോകത്താണ് ഹോളിവുഡ് തിരക്കഥാകൃത്ത് ആയ യദു കൃഷ്ണൻ തന്റെ ശക്തമായ സാന്നിധ്യം അറിയിക്കാൻ തയാറെടുക്കുന്നത്. 

 

എസ്‌കേപ്പ് ഫ്രം ബ്ലാക്ക് വാട്ടർ എന്ന ഹോളിവുഡ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ആയ യദു കൃഷ്ണൻ തന്റെ ആദ്യ സംവിധാന സംരംഭത്തിനായി ലോക പ്രശസ്ത ഗുസ്തിക്കാരനും നടനുമായ ദലീപ് സിങ് റാണയെ ഔദ്യോഗികമായി കരാർ ചെയ്തു കഴിഞ്ഞു. ദലീപ് സിങ് എന്ന് പറഞ്ഞാൽ  അദ്ദേഹത്തെ പലർക്കും അറിയില്ല, പക്ഷേ ദ് ഗ്രേറ്റ് കാളി എന്ന് പറഞ്ഞാൽ എല്ലാവരും അറിയും. 

 

മർച്ചന്റ് നേവിയിൽ ചീഫ് ഓഫീസർ ആയി ജോലി ചെയ്യുമ്പോളും സിനിമാക്കാരൻ ആകുക എന്ന തന്റെ പ്രണയം മനസ്സിൽ സൂക്ഷിച്ചിരുന്നു.  തന്റെ മാരിടൈം പഠനം മുംബൈയിൽ നടക്കുമ്പോൾ യദു വിവിധ പരസ്യങ്ങൾക്കും സുഹൃത്തുക്കളുടെ കലാപരിപാടികൾക്കും കഥകൾ എഴുതിത്തുടങ്ങി. പതിയെ ഹൃസ്വ ചിത്രങ്ങൾക്കും ചലച്ചിത്രങ്ങൾക്കുമായി വളർന്നു. യദുവിന്റെ പ്രശസ്തമായ ഹൃസ്വ ചിത്രം 'ചോയ്‌സ്' വിവിധ ദേശീയ രാജ്യാന്തര ഫെസ്റ്റിവലുകളിൽ അവാർഡ് നേടിയെടുക്കുകയുണ്ടായി, മാത്രമല്ല 'ചലോ പടായേൻ ബചോം കോ' എന്ന ബയോസ്കോപ്പ് ഗ്ലോബൽ ഫിലിം ഫെസ്റ്റിവലിന്റെ ആപ്തവാക്യം പാലിച്ചു ഒരു കുട്ടിയുടെ വിദ്യാഭാസ ചിലവും കഴിഞ്ഞ രണ്ടു വർഷമായി യദു വഹിക്കുന്നു. മാത്രമല്ല രക്തദാനം എന്ന മഹത്തരമായ കർമ്മം തന്റെ ജന്മദേശത്തും പ്രാദേശിക ക്യാമ്പുകളിലും തന്റെ സ്വകാര്യ ഗ്രൂപ്പിലുമായി നടത്തി നൂറുകണക്കിന് ആവശ്യക്കാരുടെ അനുഗ്രഹം നേടിക്കൊണ്ട് തന്റെ സിനിമ സ്വപ്നത്തോടൊപ്പം പാവപ്പെട്ട കുട്ടികൾക്ക് വിദ്യാഭാസവും നൽകി അവരെ സമൂഹത്തിന്റെ മുൻപന്തിയിലേക്കു കൊണ്ടുവരിക എന്ന ലക്ഷ്യവും യദുവിനുണ്ട്. 

 

ദ് ഗ്രേറ്റ് കാളിയുമായുള്ള യദുവിന്റെ ചിത്രം ബോളിവുഡ് ആരാധകർക്ക് ഒരു പുതിയ അനുഭൂതിയും ആക്ഷൻ സിനിമ ആരാധകർക്ക് പുത്തൻ ഉണർവ്വും നൽകുന്ന കഥാതന്തുവുമാണ്. തന്റെ ചിത്രങ്ങൾ, അത് ഹോളിവുഡിൽ ആയാലും ബോളിവുഡിൽ ആയാലും വളരെ സെലെക്ടിവ് ആയി അഭിനയിക്കുന്ന കാളി, യദുവിന്റെ ചിത്രത്തിന്റെ കഥയും പശ്ചാത്തലവും അറിഞ്ഞയുടൻ തന്നെ ആ ചിത്രം ചെയ്യാൻ സമ്മതിക്കുകയാണുണ്ടായത്. കാളിയുടെ അഭിപ്രായത്തിൽ ഈ ചിത്രത്തിന്റെ രചന ക്ളൈമാക്‌സിൽ എത്തുമ്പോൾ രചയിതാവിന്റെ വ്യത്യസ്ത തലം പ്രേക്ഷകർക്ക് അനുഭവിക്കാൻ സാധിക്കും എന്നാണ്, മാത്രമല്ല ഈ കഥ പറയുന്ന രീതിയിലെ മികവ് തന്നെയാണ് കാളിയെ ഈ പ്രൊജക്റ്റിലേക്കു ആകർഷിച്ചതുമെന്നാണ് ലഭിക്കുന്ന സൂചനകൾ. 

 

ഈ ഒരു ചിത്രത്തിലൂടെ യദു ഇന്ത്യൻ ആക്‌ഷൻ ചിത്രങ്ങൾക്ക് രാജ്യാന്തര മാർക്കറ്റിലേക്കുള്ള വലിയ ഒരു വാതിൽ തുറന്നു നൽകും. തന്റെ രചനകളിലൂടെ ബോളിവുഡിലെ മികച്ച നടന്മാർക്ക് ലോകസിനിമയിൽ അംഗീകാരം നേടിക്കൊടുക്കുക എന്ന ലക്ഷ്യവും യദു മനസ്സിൽ സൂക്ഷിക്കുന്നുണ്ട്. 

 

ഈ ചിത്രത്തിൽ ദ് ഗ്രേറ്റ് കാളിക്കൊപ്പം ബോളിവുഡിലെ പ്രമുഖ നടന്മാരും പരിചയസമ്പന്നന്മാരും അണിനിരക്കുന്നു. ഈ താരനിര തന്നെ മതിയാകും ഈ ചിത്രത്തിന് ലോക ശ്രദ്ധ പിടിച്ചു പറ്റാൻ. ഈ ചിത്രത്തോടൊപ്പം കാളിയുമായി ചേർന്ന് യദു തന്റെ ഹോളിവുഡ് ചിത്രത്തിന്റെ പ്രാരംഭ കാര്യങ്ങളിലേക്കും കടന്നു കഴിഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com