ADVERTISEMENT

രാജീവ് രവി ചിത്രം തുറമുഖത്തിലെ ജോജുവിന്റെ ഗെറ്റപ്പ് പുറത്ത്. മൈമു എന്ന കഥാപാത്രത്തെയാണ് ജോജു അവതരിപ്പിക്കുന്നത്. കടലും കരയും മനുഷ്യരും കെട്ടുപിണഞ്ഞു കിടക്കുന്ന കഥാന്തരീക്ഷത്തില്‍ മൂന്ന് കാലഘട്ടങ്ങളുടെ ജീവിതം പകര്‍ത്തുന്ന ചിത്രമാണ് തുറമുഖം.

 

thuramugham

കമ്മട്ടിപാടത്തിനു ശേഷം ഐ.വി. ശശി സിനിമകളെ അനുസ്മരിക്കുന്ന തരത്തിൽ വൻ താര നിരയുമായി രാജീവ് രവി സംവിധാനം ചെയ്യുന്ന സിനിമയാണ്. കമ്മട്ടിപാടം പോലെ തന്നെ വിവിധ കാല ഘട്ടങ്ങൾ പറയുന്ന ചിത്രമാണ് ഇതും. 

nimisha-thuramugham

 

ജോജുവിനെ കൂടാതെ നിവിന്‍ പോളി, നിമിഷ സജയന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗോപന്‍ ചിദംബരമാണ് തുറമുഖത്തിന്റെ തിരക്കഥയും സംഭാഷണമെഴുതുന്നത്. എഡിറ്റര്‍ ബി. അജിത്കുമാര്‍, പ്രൊഡക്‌ഷന്‍ ഡിസൈനര്‍- ഗോകുല്‍ ദാസ്. മെയ് 13 നാകും ചിത്രത്തിന്റെ റിലീസ് തിയതി.

 

അതേസമയം രാജീവ് രവിയുടെ പുതിയ ചിത്രമായ കുറ്റവും ശിക്ഷയും ചിത്രീകരണം പൂര്‍ത്തിയാക്കി. രാജസ്ഥാനില്‍ വച്ചായിരുന്നു സിനിമയുടെ അവസാന ഭാഗങ്ങള്‍ ചിത്രീകരിച്ചത്. ആസിഫ് അലിയാണ് ചിത്രത്തിലെ നായകന്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com