ADVERTISEMENT

മമ്മൂട്ടിയും ഭാര്യ സുൽഫത്തുമൊത്തുള്ള ചിത്രമാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഡെനിം ഷർട്ടിൽ മമ്മൂട്ടി പ്രത്യക്ഷപ്പെടുമ്പോൾ അതേനിറത്തിലുള്ള സൽവാറണിഞ്ഞാണ് സുല്‍ഫത്തിനെ കാണാനാകുക. ഫഹദ് ഫാസില്‍ അടക്കമുള്ള താരങ്ങൾ ഈ ൈവറൽ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. 

 

താടിയും മുടിയും നീട്ടി വേറിട്ട ഗെറ്റപ്പിലാണ് മെഗാസ്റ്റാറിനെ കാണുന്നത്. അമൽ നീരദ് ചിത്രത്തിനുവേണ്ടിയുള്ള മമ്മൂട്ടിയുടെ പുതിയ ലുക്ക് ആണ് ഇതെന്നും കേൾക്കുന്നു. ബിഗ് ബി രണ്ടാം ഭാഗമല്ലെന്നും അണിയറ പ്രവർത്തകർ വ്യക്തമാക്കിയിരുന്നു. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി തുടങ്ങിയവരാകും മമ്മൂട്ടിക്കൊപ്പം ചിത്രത്തിലെ മറ്റ് താരങ്ങൾ. കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com