വിമർശനം ഭയന്ന് ചിത്രം എഡിറ്റ് ചെയ്യേണ്ടി വരുമ്പോൾ: ജോസഫ് നായിക പറയുന്നു
Mail This Article
ആരാധകരെന്ന് പറയപ്പെടുന്ന ആളുകൾ നടത്തുന്ന വിമർശനവും ട്രോളും ഭയന്ന് ഇഷ്ടപ്പെട്ട ചിത്രം എഡിറ്റ് ചെയ്യേണ്ടി വരുന്ന അവസ്ഥയെക്കുറിച്ച് ജോസഫ് സിനിമയിലെ നായിക മാധുരി. ഇത്തരത്തിൽ എഡിറ്റ് ചെയ്ത ഒരു ഗ്ലാമറസ് ചിത്രം പങ്കു വച്ചു കൊണ്ടാണ് മാധുരി ഇൗ തുറന്നു പറച്ചിൽ നടത്തിയത്.
‘നമുക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു ചിത്രം ആരാധകരെന്ന് പറയപ്പെടുന്ന ആളുകളുടെ വിമർശനവും ട്രോളും മൂലം സ്വയം ഭ്രാന്ത് പിടിക്കാതിരിക്കാൻ വേണ്ടി എഡിറ്റ് ചെയ്യേണ്ടി വരുമ്പോൾ. ഫനടിസിസം എന്നത് ഫാൻ ക്രിട്ടിസസത്തിന്റെ ഷോർട്ട് ഫോമോ ?’ എഡിറ്റ് ചെയ്ത ഒരു ഗ്ലാമർ ചിത്രം പങ്കു വച്ച് മാധുരി പറഞ്ഞതിങ്ങനെ.
ജോസഫ് എന്ന ഒറ്റ സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ താരം ഇട്ടിമാണി മെയ്ഡ് ഇൻ ചൈന എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. നേരത്തെ ബിക്കിനി അണിഞ്ഞുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചതിന് താരം ഏറെ വിമർശനം കേട്ടിട്ടുണ്ട്.