ആ സ്വിം സ്യൂട്ട് ചിത്രങ്ങൾ ചിലരുടെ നെറുകുംതലയിൽ കിട്ടിയ അടി: ഒമർ ലുലു

omar-rajini
SHARE

ഫോട്ടോഷൂട്ടുമായി ബന്ധപ്പെട്ട് സൈബർ ആക്രമണം നേരിടേണ്ടി വന്ന നടി രാജിനി ചാണ്ടിയെ പിന്തുണച്ച് സംവിധായകൻ ഒമർ ലുലു. സ്വിം സ്യൂട്ട് അണിഞ്ഞു നിൽക്കുന്ന നടിയുടെ പഴയകാല ചിത്രങ്ങൾ പങ്കുവച്ചായിരുന്നു സംവിധായകന്റെ പ്രതികരണം. 

ഒമർ ലുലുവിന്റെ വാക്കുകൾ:

‘ഈ വയസ്സ് കാലത്ത് എന്തിന്റെ അഹങ്കാരം ആണ് തള്ളയ്ക്ക് എന്ന് പറഞ്ഞവരോട്...."

"ഈ മുതുക്കിക്ക് വേറെ പണിയൊന്നും ഇല്ലേ എന്ന് പറഞ്ഞവരോട്...."

രാജിനി ചാണ്ടി കുറച്ചു ഫോട്ടോ ഫെയ്സ്ബുക്ക് പേജിൽ ഇട്ടപ്പോൾ തെറിയഭിഷേകം നടത്തി, കമന്റ് ഇട്ട ആളുകൾക്ക് നെറുകും തലയിൽ കിട്ടിയ അടിയാണ് ഇന്ന് അവർ അപ്‌ലോഡ് ചെയ്ത ഫോട്ടോകൾ. 

പിന്നെ ഇങ്ങനെ തെറിയഭിഷേകം നടത്തിയ ആളുകളോട് അവർ പറയാതെ പറഞ്ഞ ഒരു ഡയലോഗും ഉണ്ട്....  "നീയൊക്കെ അര ട്രൗസറും ഇട്ട്‌ അജന്തയിൽ ആധിപാപം കാണുമ്പോൾ ചേച്ചി ഈ സീൻ വിട്ടതാണ്..’

നടി രാജിനി ചാണ്ടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ വിമർശങ്ങൾ നേരിട്ടിരുന്നു. നടിയുടെ പ്രായമാണ് വിമർശകരെ ചൊടിപ്പിച്ചത്. വയസ്സുകാലത്ത് മോഡേൺ ഫോട്ടോഷൂട്ട് നടത്തുന്നത് ആർക്കു വേണ്ടിയാണെന്നായിരുന്നു ഇവരുടെ ചോദ്യം. അൻപത് വർഷം മുമ്പുള്ള സ്വിം സ്യൂട്ട് ധരിച്ച ചിത്രങ്ങൾ പങ്കുവച്ചായിരുന്നു നടി ഈ വിമർശകരുടെ വായടപ്പിച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA