ADVERTISEMENT

വീട്ടിലെ പുതിയ അതിഥിയെ പരിചയപ്പെടുത്തി നടി അനുശ്രീ. തന്റെ സാമ്രാജ്യത്തിലേയ്ക്കു വന്ന പുതിയ പടനായകനാണ് ഈ കുഞ്ഞതിഥിയെന്ന് അനുശ്രീ പറയുന്നു. സഹോദരൻ അനൂപിനും ആതിരയ്ക്കും കുഞ്ഞ് പിറന്നതിന്റെ സന്തോഷം പങ്കുവയ്ക്കുകയായിരുന്നു താരം.

 

‘ഞാൻ വളർത്തി ഉണ്ടാക്കിയ എന്റെ സാമ്രാജ്യത്തിലേക്കു പുതിയ പടനായകന് സ്വാഗതം. ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ഒക്കെ നമുക്ക് സഞ്ചരിക്കേണ്ടി വരും..തളരരുത് പുത്രാ തളരരുത്... എല്ലാം നേരിട്ടു നമുക്ക് മുന്നോട്ടു പോകാം,.’–എന്നാണ് രസകരമായ കുറിപ്പിൽ അനുശ്രീ പറയുന്നത്. കുഞ്ഞിന്റെ ചിത്രവും നടി പങ്കുവച്ചിട്ടുണ്ട്.

 

2017 ജൂണിലായിരുന്നു അനുശ്രീയുടെ സഹോദരൻ അനൂപിന്റെയും ആതിരയുടെയും വിവാഹം. കൊല്ലം പത്തനാപുരം കമുകുംഞ്ചേരി സ്വദേശിയാണ് നടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com