ADVERTISEMENT

കൊച്ചി ∙ കോവിഡ് വിലക്കിനു ശേഷം കേരളത്തിലെ സ്ക്രീനുകൾ ഉണർന്നപ്പോൾ തിയറ്ററുകളിൽ കോടിക്കിലുക്കം. വിജയ് – വിജയ് സേതുപതി ചിത്രം ‘മാസ്റ്റർ’ റിലീസിന്റെ ആദ്യ ദിനം കേരളത്തിലെ തിയറ്ററുകളിൽ നിന്നു മാത്രം വാരിയത് ഏകദേശം 4.50 കോടി രൂപയെന്ന് അനൗദ്യോഗിക കണക്കുകൾ. 

 

∙‘ദ് പ്രീസ്റ്റ്’ ഫെബ്രുവരിയിൽ 

 

‘മാസ്റ്റർ’ തുടങ്ങി വച്ച ആവേശം ഫെബ്രുവരിയിലും നിലനിർത്താൻ മമ്മൂട്ടി ചിത്രം ‘ദ് പ്രീസ്റ്റ്’ 4നു റിലീസ് ചെയ്യുമെന്നാണു വിവരം. കോവിഡിനു ശേഷമെത്തുന്ന ആദ്യ മലയാള സൂപ്പർ താര ചിത്രവും ഇതായിരിക്കാനാണു സാധ്യത. മാർച്ച് അവസാനം വരെ വരെ 17 – 20 മലയാള ചിത്രങ്ങൾ റിലീസിനെത്തിയേക്കും. 

 

ഈ മാസം 22നു ജയസൂര്യ ചിത്രം ‘വെള്ളം’ എത്തുന്നതോടെ മലയാള ചിത്രങ്ങളുടെ ഒഴുക്കു തുടങ്ങും. 29നു വാങ്ക്, ലവ് എന്നിവ റിലീസ് ചെയ്യും. ഫെബ്രുവരിയിൽ പ്രീസ്റ്റിനു പുറമേ, മോഹൻകുമാർ ഫാൻസ്, സാജൻ ബേക്കറി സിൻസ് 1962, ഓപ്പറേഷൻ ജാവ, വർത്തമാനം, മരട് 357, സഹ്യാദ്രിയിൽ ചുവന്ന പൂക്കൾ, ടോൾ ഫ്രീ 1600 – 600 – 60 തുടങ്ങിയ ചിത്രങ്ങളെത്തും. 

 

∙ മരയ്ക്കാർ മാർച്ചിൽ

 

മോഹൻലാലിന്റെ ബിഗ് ബജറ്റ് ചിത്രം മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം മാർച്ച് 26നു റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. നിഴൽ, മൈ ഡിയർ മച്ചാൻ, ‌‌ടി സൂനാമി തുടങ്ങിയ ചിത്രങ്ങൾ മാർച്ചിൽ റിലീസ് ഉറപ്പിച്ചിട്ടുണ്ട്. കൂടാതെ, തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളുമൊക്കെ ഇടയ്ക്കിടെ റിലീസ് ചെയ്യുന്നതോടെ തിയറ്ററുകൾ പഴയ പ്രതാപത്തിലേക്കു മടങ്ങുമെന്നാണു പ്രതീക്ഷ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com