ADVERTISEMENT

സിനിമാമേഖലയിൽ ദിവസക്കൂലിക്ക് ജോലിചെയ്യുന്ന ജീവനക്കാരന്റെ കുഞ്ഞിനെ സഹായിക്കണം എന്ന് അഭ്യർഥിച്ച് നടി മീനാക്ഷി ഒരു കുറിപ്പ്  പങ്കിട്ടിരുന്നു. ഒട്ടേറെ പേരാണ് ചെറിയ സഹായം ചെയ്തിട്ടുണ്ട് എന്ന് വ്യക്തമാക്കി പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയത്. എന്നാൽ ചിലരാകട്ടെ ആക്ഷേപ കമന്റുകളുമായി എത്തി. അക്കൂട്ടത്തിൽ ഒരു വ്യക്തിക്ക് മീനാക്ഷി അതേ നാണയത്തിൽ തന്നെ തിരിച്ചിടിയും നൽകി.

 

‘കോടികൾ പ്രതിഫലം പറ്റുന്നവർ നിറഞ്ഞു വിലസുന്ന സിനിമാ മേഖലയിൽ ഉള്ളവർ വിചാരിച്ചാൽ പോരെ? അതോ മലയാളികൾ ചാരിറ്റിയിലൂടെ മാത്രം ചികിത്സിക്കുകയൊള്ളുയെന്നുണ്ടോ? ജനങ്ങളുടെ മുന്നിൽ ഇങ്ങനെ പോസ്റ്റിടാൻ അത്യാവശ്യത്തിലധികം തൊലിക്കട്ടി വേണം?’ എന്നാണ് ഒരാളുടെ കമന്റ്.  

meenu-comment

 

ഇതിന് താഴെ മീനാക്ഷി കുറിച്ച മറുപടി ഇങ്ങനെ: ‘അങ്കിളേ, എന്നെ കൊണ്ട് കഴിയുന്ന ഒരു കുഞ്ഞു സഹായമാണെങ്കിലും ഞാൻ ചെയ്തിട്ടുണ്ട്..വലിയ വലിയ സിനിമക്കാരുടെ മുൻപിലൊക്കെ എത്തിക്കാൻ കാത്തിരുന്നാൽ സമയം കടന്ന് പോകുമെന്ന് ഉള്ളതു കൊണ്ടാണ് ഇങ്ങനെയൊരു പോസ്റ്റിട്ടത്..അങ്കിളിനു പറ്റുമെങ്കിൽ മാത്രം സഹായിച്ചാൽ മതി. ഇങ്ങനെയൊരു സാഹചര്യത്തിൽ ഇത് പോലെയൊരു കമന്റിടാൻ കഴിഞ്ഞെങ്കിൽ അങ്കിളിന്റെ തൊലിക്കട്ടിയും മോശമാണെന്നു ഞാൻ കരുതുന്നില്ല.’ മീനാക്ഷി കുറിച്ചു.

 

സിനിമയിൽ ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന ഒരാളുടെ കുഞ്ഞിനായാണ് മീനാക്ഷി സഹായം ചോദിച്ചെത്തിയത്. കുട്ടി ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജിൽ ചികിൽസയിലാണെന്നും മീനാക്ഷി കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.

 

കുറിപ്പ് ഇങ്ങനെ: ഒന്ന് ശ്രദ്ധിക്കാമോ. ഈ ചേട്ടന്റെ കയ്യിലിരിക്കുന്ന കുഞ്ഞ് ഇപ്പോൾ  വളരെ ക്രിട്ടിക്കൽ സ്റ്റേജിൽ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്. (പെട്ടെന്ന് പനി കൂടി തലച്ചോറിന് ബാധിച്ച് ഒരു വശം തളർന്നു പോയിരിക്കുന്നു).ഫിലിം ഫീൽഡിൽ വളരെ ചെറിയ രീതിയിലുള്ള ജോലി ചെയ്യുന്ന ഈ ചേട്ടന്റെ കുടുംബം സാമ്പത്തികമായി വളരെ മോശം അവസ്ഥയിലുമാണ് ... ഈ കുഞ്ഞിന് ചികിത്സയ്ക്ക് വേണ്ടി സാധിക്കുമെങ്കിൽ ഒരു ചെറിയ സഹായം  ചെയ്യാമോ?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com