ADVERTISEMENT

നടൻ ബാലയ്ക്ക് ഡോക്ടറേറ്റ്. റോയല്‍ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയാണ് താരത്തെ ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിക്കുന്നത്. പത്തൊമ്പതാം തീയതി കോട്ടയത്ത് വച്ചാണ് ബിരുദദാനച്ചടങ്ങ്. കഴിഞ്ഞ ഡിസംബര്‍ 28 നാണ് ഔദ്യോഗിക അറിയിപ്പ് വന്നത്. അമേരിക്കയില്‍വച്ചായിരുന്നു ബിരുദദാനച്ചടങ്ങ് നടക്കേണ്ടിയിരുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഔദ്യോഗിക രേഖകളടക്കം ബാലയ്ക്ക് നേരിട്ട് എത്തിച്ച് നല്‍കുകയായിരുന്നു.

 

താരം ചെയ്തുവരുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് അമേരിക്കയിലെ ഡെലവെയർ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോയല്‍ അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ഇങ്ങനെയൊരു ആദരം നല്‍കുന്നത്. 

ആക്ടര്‍ ബാല ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന പേരില്‍ സംഘടന രൂപീകരിച്ച് നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് ബാല നേരിട്ട് നടത്തിവരുന്നത്. അസുഖം മൂലം ബുദ്ധിമുട്ടുന്ന നിരവധിപ്പേര്‍ക്ക് ചികിത്സാസഹായങ്ങളും താരം നല്‍കിവരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com