ഒരിലത്തണലിൽ; കൈപ്പത്തികൾ നഷ്ടപ്പെട്ട ശ്രീധരൻ നായകനാകുന്നു

lead
SHARE

കാക്കമുക്ക് ഗ്രാമത്തിലെ കൃഷിക്കാരനായ അച്യുതന്നെ ചുറ്റിപ്പറ്റിയാണ് " ഒരിലത്തണലിൽ" എന്ന ചലച്ചിത്രത്തിന്റെ കഥ ഉരുത്തിരിയുന്നത്. ഒരപകടത്തിൽ ഇരുകൈപ്പത്തികളും നഷ്ടപ്പെട്ട അച്യുതൻ തന്റെ കൈകൾക്കായി പ്രത്യേകം രൂപപ്പെടുത്തിയ കൃഷി ഉപകരണങ്ങൾ ഉപയോഗിച്ച് കൃഷി ചെയ്യുന്നു. പ്രകൃതിയെ പഠിക്കാനും മനസ്സിലാക്കാനും മെച്ചപ്പെടുത്താനും അശ്രാന്തപരിശ്രമം നടത്തുന്ന അച്യുതൻ, പക്ഷികൾക്കും മറ്റു ജീവജാലങ്ങൾക്കും അനുകൂലമായൊരു അന്തരീക്ഷം സൃഷ്ടിക്കുന്നു.

പ്രകൃതിയെ പ്രണയിക്കുകയും അതിനോടൊത്ത് ജീവിക്കുകയും ചെയ്യുന്ന അച്യുതന്റെ അതിജീവനത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. കൈപ്പത്തികൾ നഷ്ടപ്പെട്ട ശ്രീധരനാണ് അച്യുതനെ അവതരിപ്പിക്കുന്നത്. ശ്രീധരന്റെ യഥാർത്ഥ ജീവിതത്തിലൂടെയുള്ളൊരു സഞ്ചാരം കൂടിയാണീ ചിത്രം. ശാരീരിക വൈകല്യങ്ങളെ അതിജീവിച്ച്, കൃഷിയോടുള്ള അഭിനിവേശം ഉൾക്കൊണ്ട് , കൃഷിയിലൂടെ ജീവിതം കെട്ടിപ്പടുത്തിയ വേറിട്ട കർഷകപ്രേമികളെ പരിചയപ്പെടുത്താൻ സംസ്ഥാന കൃഷിവകുപ്പ് ഏർപ്പെടുത്തിയ പ്രത്യേക പുരസ്കാരം ശ്രീധരനെ തേടിയെത്തി. തിരുവനന്തപുരം കുറ്റിച്ചൽ കോട്ടൂർ കൊമ്പിടി ആദിവാസി സെറ്റിൽമെന്റിലിലാണ് ഇരുകൈപ്പത്തികളും നഷ്ടപ്പെട്ട ശ്രീധരന്റെ സ്വദേശം.

ശ്രീധരൻ , കൈനകരി തങ്കരാജ് , ഷൈലജ പി അമ്പു , അരുൺ , വെറോണിക്ക മെദേയ് റോസ് , ഡോ. ആസിഫ് ഷാ , മധുബാലൻ , സാബു പ്രൗദീൻ , പ്രവീൺകുമാർ , സജി പുത്തൂർ , അഭിലാഷ് , ബിജു , മധു മുൻഷി , സുരേഷ് മിത്ര , മനോജ് പട്ടം , ജിനി പ്രേംരാജ് , അറയ്ക്കൽ ബേബിച്ചായൻ , അമ്പിളി , ജിനി സുധാകരൻ എന്നിവർ അഭിനയിക്കുന്നു.

ബാനർ - സഹസ്രാരാ സിനിമാസ്, സംവിധാനം - അശോക്.ആർ നാഥ് , നിർമാണം - സന്ദീപ് ആർ , രചന -സജിത് രാജ്‌ , ഛായാഗ്രഹണം - സുനിൽപ്രേം എൽ. എസ്., എഡിറ്റിങി - വിപിൻ മണ്ണൂർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ - ജിനി സുധാകരൻ. ലൈൻ പ്രൊഡ്യൂസർ - സാബു പ്രൗദീൻ , പ്രൊഡക്‌ഷൻ കൺട്രോളർ - വിജയൻ മുഖത്തല, ചമയം -ലാൽ കരമന, കല- ഹർഷവർദ്ധൻ കുമാർ, വസ്ത്രാലങ്കാരം - വാഹീദ് , സംഗീതം - അനിൽ, സൗണ്ട് ഡിസൈൻ - അനീഷ് എ എസ് , സൗണ്ട് മിക്സിംഗ് - ശങ്കർദാസ് , പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - മണിയൻ മുഖത്തല, അസോസിയേറ്റ് ഡയറക്ടർ - അരുൺ പ്രഭാകർ, പശ്ചാത്തല സംഗീതം - അനിൽ, വിതരണം - സഹസ്രാരാ സിനിമാസ് , മാർക്കറ്ററിങ് - രാജേഷ് രാമചന്ദ്രൻ ( ശ്രീ മൗലി ക്രിയേറ്റീവ് മാർക്കറ്റിംഗ് ), സ്‌റ്റുഡിയോ - ചിത്രാഞ്ജലി, പോസ്റ്റ് ഫോക്കസ് , സൂര്യ വിഷ്വൽ മീഡിയ സ്റ്റിൽസ് & ഡിസൈൻ - ജോഷ്വാ കൊല്ലം, പി ആർ ഓ - അജയ് തുണ്ടത്തിൽ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA