ADVERTISEMENT

നടി ആൻ അഗസ്റ്റിനും ഛായാഗ്രാഹകന്‍ ജോമോൻ ടി. ജോണും വേർപിരിയുന്നു. ഒരുമിച്ച് മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യത്തിലാണ് ഇരുവരും വേർപിരിയാൻ തീരുമാനിച്ചത്. വാർത്ത ജോമോൻ ടി. ജോൺ മനോരമ ഓൺലൈനിനോട് സ്ഥിരീകരിച്ചു.

 

വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ചേർത്തല കുടുംബകോടതിയിൽ ജോമോൻ സമർപ്പിച്ചിരുന്നു. ഹർജി പരിഗണിച്ച കോടതി വരുന്ന ഫെബ്രുവരി 9നു കുടുംബകോടതിയിൽ ഹാജരാകാൻ ആൻ അഗസ്റ്റിനു നോട്ടീസ് അയച്ചു.

 

2014–ലായിരുന്നു ജോമോന്റെയും ആൻ അഗസ്റ്റിന്റെയും വിവാഹം. മലയാളികൾക്ക് ഏറെ സുപരിചിതനായ നടൻ അഗസ്റ്റിന്റെ മകളാണ് ആൻ അഗസ്റ്റിൻ. 

 

എൽസമ്മ എന്ന ആൺ കുട്ടി എന്ന ചിത്രത്തിലൂടെയാണ് നടി സിനിമയിലെത്തിയത്. അതിനു ശേഷം നിരവധി നല്ല സിനിമകളുടെ ഭാഗമാകാൻ ആൻ അഗസ്റ്റിന് കഴിഞ്ഞു. വിവാഹ ശേഷം രണ്ടു ചിത്രങ്ങളിൽ മാത്രമാണ് ആൻ അഭിനയിച്ചത്. 

 

ഇന്ത്യയിലെ തന്നെ പ്രധാന ഛായാഗ്രാഹകരിൽ ഒരാളാണ് ജോമോൻ ടി. ജോൺ. ചാപ്പാകുരിശിലൂടെ സ്വതന്ത്രഛായാഗ്രാഹകനായ അദ്ദേഹം മലയാളത്തിനു പുറമെ തമിഴ്, ഹിന്ദി സിനിമകൾക്കു കാമറ ചലിപ്പിച്ചു. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന രൺവീർ സിങ് ചിത്രത്തിലാണ് ജോമോൻ ഇപ്പോൾ പ്രവർത്തിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com