ADVERTISEMENT

50-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരദാനം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടു നടന്ന ചടങ്ങിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തി. ടാഗോർ തിയറ്ററിൽ വച്ചു നടന്ന പുരസ്കാരദാനച്ചടങ്ങിൽ മുഖ്യമന്ത്രിയെ കൂടാതെ മന്ത്രി‌മാരായ എ.കെ ബാലൻ, കടകംപള്ളി സുരേന്ദ്രൻ, മേയർ ആര്യ രാജൻ എന്നിവരും പങ്കെടുത്തു. 

state-film-awards-2
സംസ്ഥാന ചലച്ചിത്ര അവാർഡ് പുരസ്കാരദാനച്ചടങ്ങിൽ നിന്ന്. ചിത്രങ്ങൾ ആർ.എസ്.ഗോപൻ
state-film-awards-7

 

state-awrd-3
സംസ്ഥാന ചലച്ചിത്ര അവാർഡ് പുരസ്കാരദാനച്ചടങ്ങിൽ നിന്ന്. ചിത്രങ്ങൾ ആർ.എസ്.ഗോപൻ
state-film-awards-6

ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, വികൃതി എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്കാരം നേടിയ സുരാജ് വെഞ്ഞാറമ്മൂട്,  ബിരിയാണി എന്ന ചിത്രത്തിലൂടെ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട കനി കുസൃതി, പ്രത്യേക ജൂറി പരാമർശത്തിന് അർഹനായി നിവിൻ പോളി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ജെല്ലിക്കെട്ടിലൂടെ മികച്ച സംവിധായകനായ ലിജോ ജോസ് പെല്ലിശേരിയും മികച്ച സ്വഭാവ നടിക്കുള്ള പുരസ്കാരം നേടിയ സ്വാസികയും അഭിനയത്തിന് പ്രത്യേക ജൂറി പരമാർശം നേടിയ അന്ന ബെന്നും സന്നിഹിതരായിരുന്നു. 

state-awrds-5

 

മികച്ച സ്വഭാവ നടനുള്ള പുരസ്കാരം ഫഹദ് ഫാസിലിനു വേണ്ടി തിരക്കഥാകൃത്ത് ശ്യാം പുഷ്ക്കരൻ ഏറ്റു വാങ്ങി. ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട് അധ്യക്ഷനായ ജൂറിയാണ് വിധി നിർണയം നടത്തിയത്. 119 സിനിമകളാണ് ഇത്തവണ അവാർഡിനായി മത്സരിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com