ADVERTISEMENT

നടി പ്രാചി തെഹ്‍ലാന്റെ കാർ പിന്തുടർന്ന് അസഭ്യം പറഞ്ഞ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. ചൊവ്വാഴ്ച പുലർച്ചെ ഡൽഹിയിലെ രോഹിണിയിലാണ് സംഭവം. ഭർത്താവിനൊപ്പം വീട്ടിലേക്ക് പോകുകയായിരുന്നു പ്രാചി തെഹ്‍ലാൻ. ഈ സമയത്ത് വഴിനീളെ ഇവരെ പിന്തുടരുകയും വീട്ടിലെത്തി കാർ നിർത്തിയപ്പോൾ യുവാക്കൾ പുറത്തിറങ്ങി അസഭ്യം പറയുകയുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

 

സംഭവത്തെക്കുറിച്ച് നടി നൽകിയ പരാതിയിലാണ് പൊലീസ് നാല് പേരെ അറസ്റ്റ് ചെയ്തത്. മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു ഇവരെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. മാമാങ്കം സിനിമയിൽ മമ്മൂട്ടിയുടെ നായികയായി എത്തിയ പ്രാചി തെഹ്‍ലാൻ മലയാളികൾക്കു സുപരിചിതയാണ് .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com