ഒടിടി പ്ലാറ്റ്ഫോമിൽ തരംഗമായി മാറിയ ദൃശ്യം 2 കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം ആസ്വദിച്ച് മലയാളത്തിന്റെ പ്രിയ താരം മോഹൻലാൽ. ചെന്നൈയിലെ തന്റെ വീട്ടിൽ ഒരുക്കിയ ഹോം തിയറ്ററിലാണ് താരം സിനിമ കണ്ടത്. ഭാര്യ സുചിത്ര മകൻ പ്രണവ്, അടുത്ത സുഹൃത്തും സംവിധായകനുമായ പ്രിയദർശൻ എന്നിവരും സിനിമ കാണാൻ മോഹൻലാലിനൊപ്പം ഉണ്ടായിരുന്നു.
സിനിമ കണ്ടതിനു ശേഷം ചിത്രത്തിന്റെ വിജയാഘോഷവും ഉണ്ടായിരുന്നു. മോഹൻലാലിന്റെ സുഹൃത്തായ സമീർ ഹംസയുടെ പിറന്നാൾ ആഘോഷവും തുടർന്ന് നടന്നു. സമീറിന് മോഹൻലാൽ ഇൻസ്റ്റഗ്രാം പേജിലൂടെ ആശംസകളും നേർന്നു. ഫെബ്രുവരി 19–ന് റിലീസ് ചെയ്ത ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഒട്ടേറെ പ്രേക്ഷകരാണ് സിനിമ കണ്ട് മികച്ച അഭിപ്രായം രേഖപ്പെടുത്തുന്നത്.