ADVERTISEMENT

മലയാള സിനിമ ചരിത്രത്തിലെ ആദ്യ ടെക്നോ-ഹൊറർ വിഭാഗത്തിൽ വരുന്ന ചലച്ചിത്രം; ചതുർമുഖത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്ററിനു താരനിബിഢമായ ലോഞ്ച്. സിനിമക്കകത്തും പുറത്തുമുള്ള നിരവധി പ്രമുഖരാണ് അവരുടെ ഒഫിഷ്യൽ പേജുകളിലൂടെ മോഷൻ പോസ്റ്റർ പുറത്തിറക്കിയത്. പുറത്തിറങ്ങി ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഫസ്റ്റ് ലുക്ക് സമൂഹ മാധ്യമങ്ങളിൽ ചർച്ചാവിഷയം ആയിക്കഴിഞ്ഞു. ചതുർമുഖത്തിന്റെ VFX കൈകാര്യം പ്രൊമയിസ് ആണ് ഉദ്വേകജനമായ മോഷൻ പോസ്റ്റർ ചെയ്തിരിക്കുന്നത്. 

 

ആമേൻ, കുരുതി എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകൻ ആയ അഭിനന്ദൻ രാമാനുജം ആണ് ചതുർമുഖത്തിന്റെ ഛായാഗ്രഹണം. തെന്നിന്ത്യൻ സിനിമയിലും ബോളിവുഡിലും സജീവമാണ് അഭിനന്ദൻ. ചിത്രസംയോജകൻ മനോജ്‌ ആമേൻ, ആക്ഷൻ ഹീറോ ബിജു എന്നിങ്ങനെ നിരവധി ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. പിസ, സി യു സൂൺ, സൂരരായി പോട്ര് , മാലിക് എന്നെ ചിത്രങ്ങളുടെ സൗണ്ട് ഡിസൈനറായ വിഷ്ണു ഗോവിന്ദാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ.

 

രഞ്ജിത്ത് കമല ശങ്കറും സലീൽ വിയും സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമ്മാണം മഞ്ജു വാരിയർ പ്രൊഡക്‌ഷൻസും, ജിസ് ടോംസ് മൂവിയുടെ ബാനറിൽ ജിസ് ടോംസ്, ജസ്റ്റിൻ തോമസും ആണ്. അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവരാണ് കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത്. മഞ്ജു വാരിയർ, സണ്ണി വെയിൻ എന്നിവരെ കൂടാതെ, അലൻസിയർ, നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി, കലാഭവൻ പ്രജോദ് എന്നിവരും കൂടാതെ അഭിനയ പാഠവം ഉള്ള ശക്തമായ ഒരു വൻ താരനിര ചതുർ മുഖത്തിൽ ഉൾപ്പെടുന്നു. 

 

ഗാനരചയിതാവ് മനു മഞ്ജിത്ത്, സംഗീത സംവിധാനവും, സൗണ്ടും കൈകാര്യം ചെയ്തിരിക്കുന്നത് ഡോൺ വിൻസെന്റാണ്, വസ്ത്രാലങ്കാരം സമീറ സനീഷ്.  രാജേഷ് നെന്മാറ മേക്കപ്പും നിമേഷ് എം താനൂർ കലയും കൈകാര്യം ചെയ്തിരിക്കുന്നു. ശ്യാമന്തക് പ്രദീപ് ചീഫ് അസ്സോസിയേറ് ആയ ചിത്രത്തിന്റെ കൗതുകമുണർത്തുന്ന ഡിസൈൻസ് ചെയ്തിരിക്കുന്നത് ദിലീപ് ദാസ് ആണ്. സെഞ്ച്വറി ഫിലിംസാണ് മൂവി വിതരണം നിർവഹിക്കുന്നത്. ചിത്രം ഉടൻ തന്നെ പ്രേക്ഷകർക്ക് നൂതന ദൃശ്യാനുഭവം നൽകാൻ സിനിമ സ്‌ക്രീനുകളിൽ എത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com