ADVERTISEMENT

ഒാസ്കർ കഴിഞ്ഞാൽ ലോക സിനിമയിലെ ഏറ്റവും വലിയ ബഹുമതിയായ ഗോൾഡൻ ഗ്ലോബിന്റെ ഇക്കൊല്ലത്തെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അകാലത്തിൽ അന്തരിച്ച ചാഡ്‍വിക് ബോസ്മാന് മരണാനന്തര ബഹുമതിയായി മികച്ച നടനുള്ള പുരസ്കാരം ലഭിച്ചു. ബ്ലാക്ക് ബോട്ടം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ചാഡ്‍വിക് ഈ നേട്ടം സ്വന്തമാക്കിയത്. ഡ്രാമാ വിഭാഗത്തിലെ മികച്ച നടിയായി ആൻഡ്ര ഡേ തിരഞ്ഞെടുക്കപ്പെട്ടു; ചിത്രം ദി യുനൈറ്റഡ് സ്റ്റേറ്റ്സ് വേഴ്സസ് ബില്ലീ ഹോളിഡേ. മികച്ച ചിത്രത്തിനും മികച്ച സംവിധായകനുമുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ ക്ലോ ഷാവോ സംവിധാനം ചെയ്ത നോമാഡ് ലാൻഡ് നേടി. 

 

മ്യൂസിക്കൽ/ കോമഡി വിഭാഗത്തിൽ മികച്ച ചിത്രമായി ബൊരാത് സബ്സീക്വന്റ് മൂവീ ഫിലിം തിരഞ്ഞെടുക്കപ്പെട്ടു. അതേ വിഭാഗത്തിലെ മികച്ച അഭിനേതാവായി സച്ചാ ബാരൺ കൊഹനും തിരഞ്ഞെടുക്കപ്പെട്ടു. റോസമണ്ട് പൈക് ആണ് മികച്ച നടി; ചിത്രം ഐ കെയർ എ ലോട്ട്. മികച്ച വിദേശഭാഷ സിനിമയ്ക്കുള്ള പുരസ്കാരം മിനാരി നേടി. ‍ഡിസ്നി നിർമിച്ച സോൾ ആണ് മികച്ച ആനിമേഷൻ ചിത്രം. ടെലിവിഷൻ പരമ്പരയ്ക്കുള്ള പുരസ്കാരങ്ങളിൽ നാലെണ്ണം നേടിയ 'ദി ക്രൗൺ' ആയിരുന്നു ഗോൾഡൻ ഗ്ലോബ് വേദിയിലെ ഈ വർഷത്തെ താരം. ദി ക്രൗണിലെ അഭിനയത്തിന് മികച്ച നടനായി ജോഷ് ഒ കോണറും നടിയായി എമ്മാ കോറിനും സഹനടിയായി ഗിലിയൻ ആൻഡേഴ്​സണും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ടെലിവിഷൻ പരമ്പരയും ദി ക്രൗൺ ആണ്. 

 

മറ്റു പ്രധാന പുരസ്കാരങ്ങൾ ചുവടെ: 

 

മികച്ച സിനിമ (ഡ്രാമ): നോമാഡ്‍ലാൻഡ്

മികച്ച സിനിമ (മ്യൂസികൽ/ കോമഡി): ബൊരാത് സബ്സീക്വന്റ് മൂവീഫിലിം

മികച്ച സംവിധായകൻ: ക്ലോ ഷാവോ (നൊമാഡ്‍ലാൻഡ്)

മികച്ച നടി (ഡ്രാമ): ആൻഡ്ര ഡേ (ദി യുനൈറ്റഡ് സ്റ്റേറ്റ്സ് വേഴ്സസ് ബില്ലീ ഹോളിഡേ)

മികച്ച നടൻ (ഡ്രാമ): ചാഡ്‍വിക് ബോസ്മാൻ (ബ്ലാക്ക് ബോട്ടം)

മികച്ച നടി (മ്യൂസികൽ/ കോമഡി): റോസമണ്ട് പൈക് (ഐ കെയർ എ ലോട്ട്)

മികച്ച നടൻ (മ്യൂസികൽ/ കോമഡി): സച്ചാ ബാരൺ കൊഹൻ (ബൊരാത് സബ്സീക്വന്റ് മൂവീഫിലിം)

 

മികച്ച സ്വഭാവ നടി: ജൂഡി ഫോസ്റ്റർ (മൗറീറ്റേനിയൻ)

മികച്ച സ്വഭാവ നടൻ: ഡാനിയൽ കലൂയ്യ (ജൂദാസ് ആന്റ് ബ്ലാക്ക് മിസിഹാ)

മികച്ച തിരക്കഥ: ആരോൺ സോർക്കിൻ (ദി ട്രയൽ ഓഫ് ദി ഷിക്കോഗോ 7)

 

മികച്ച വിദേശ ഭാഷ ചിത്രം– മിനാരി (സംവിധായകൻലീ ഐസക് ചംഗ്)

മികച്ച ആനിമേഷൻ ചിത്രം: സോൾ

മികച്ച ഒറിജനൽ ഗാനം: ലോ സീ... (ദി ലൈഫ് എഹെഡ്)

മികച്ച ഒറിജനൽ സ്കോർ– സോൾ (ആനിമേഷൻ ചിത്രം)

 

മികച്ച ടെലിവിഷൻ സീരീസ് (ഡ്രാമ)– ദി ക്രൗൺ (നെറ്റ്ഫ്ലിക്സ്)

മികച്ച ടെലിവിഷൻ സീരീസ് (മ്യൂസികൽ/കോമ‍ഡി)– ഷിറ്റ്സ് ക്രീക്ക്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com