ADVERTISEMENT

താരദമ്പതികളായ ദിലീപിന്റെയും കാവ്യയുടെയും മകൾ മഹാലക്ഷ്മിയുടെ ഏറ്റവും പുതിയ ചിത്രമാണ് ആരാധകരുടെ ഇടയിൽ വൈറൽ. കണ്ണൂർ വിമാനത്താവളത്തിൽ ദിലീപും കാവ്യയും മകൾക്കൊപ്പം എത്തിയപ്പോൾ ആരോ പകർത്തിയതാണ് ഈ ചിത്രം. ദിലീപിന്റെ തോളിൽ ചാഞ്ഞുകിടക്കുന്ന മഹാലക്ഷ്മിയെയാണ് ചിത്രത്തിൽ കാണാനാകുക. ദിലീപിന്റെ ഫാൻ പേജുകളാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

 

അവധി ആഘോഷിക്കുന്നതിന്റെ ഭാഗമായി കാവ്യ മാധവന്റെ നാടായ നീലേശ്വരത്തായിരുന്നു ഇവർ. കഴിഞ്ഞ ആഴ്ചയാണ് ദിലീപും കാവ്യയും മഹാലക്ഷ്മിയും നീലേശ്വരത്തെത്തുന്നത്. 

 

മഹാലക്ഷ്മിയുടെ മറ്റൊരു ഫോട്ടോ ഇതിനു മുമ്പ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മഹാലക്ഷ്മിയെ കയ്യിലെടുത്ത് നിൽക്കുന്ന ദിലീപിനെയും തൊട്ടടുത്തായി കാവ്യയെയും കാണാമായിരുന്നു. എന്നാൽ ഫോട്ടോയിൽ മഹാലക്ഷ്മിയുടെ മുഖം വ്യക്തമായിരുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com