ADVERTISEMENT

ഒടിടി റിലീസ് ആയി എത്തി പ്രേക്ഷക ശ്രദ്ധനേടിയ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ തമിഴ് റീമേക്ക് ചിത്രീകരണം തുടങ്ങി. നിമിഷ അവതരിപ്പിച്ച കഥാപാത്രം തമിഴില്‍ ചെയ്യുന്നത് ഐശ്വര്യ രാജേഷ് ആണ്. സംവിധായകൻ ആ‍ർ.‍ കണ്ണനാണ് തമിഴിലും തെലുങ്കിലും സിനിമയുടെ റീമേക്ക് അവകാശം വാങ്ങിയിരിക്കുന്നത്. കണ്ണൻ തന്നെയാണ് റീമേക്ക് സംവിധാനം ചെയ്യുന്നതും. ജയംകൊണ്ടേന്‍, കണ്ടേന്‍ കാതലൈ, സേട്ടൈ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനാണ് കണ്ണൻ.

 

തമിഴിൽ കാരക്കുടിയാണ് സിനിമയുടെ പ്രധാന ലൊക്കേഷനായി നിശ്ചയിച്ചിരിക്കുന്നതെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പി.ജി മുത്തയ്യയാണ് ഛായാഗ്രഹണം. കലാ സംവിധാനം രാജ്കുമാര്‍, തിരക്കഥ, സംഭാഷണം പട്ടുകോട്ടൈ പ്രഭാകര്‍.

 

മലയാളത്തിൽ ജിയോ ബേബിയായായിരുന്നു സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും. നിമിഷ സജയൻ–സുരാജ് വെഞ്ഞാറമ്മൂട് ജോഡികളുടെ അഭിനയപ്രകടനം സിനിമയുടെ പ്രധാന ആകർഷണമായിരുന്നു. ഡിജോ അഗസ്റ്റിന്‍, ജോമോന്‍ ജേക്കബ്, വിഷ്ണു രാജന്‍, സജിന്‍ എസ് രാജ് എന്നിവരായിരുന്നു നിർമാണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com