ADVERTISEMENT

ബാഡ്മിന്റൻ താരം സൈന നെഹ്‌വാളിന്റെ ജീവിതം പ്രമേയമാകുന്ന സൈന എന്ന സിനിമയുടെ ടീസർ എത്തി. ബോളിവുഡ് സുന്ദരി പരിനീതി ചോപ്രയാണ് ചിത്രത്തിൽ സൈനയെ അവതരിപ്പിക്കുന്നത്. മാർച്ച് 26ന് സൈന തിയറ്ററുകളിലെത്തും.

 

സ്റ്റാൻലി ക ദബ്ബാ, ഹവാ ഹവായ് തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്‌ത അമോൽ ഗുപ്‌തയാണ് സംവിധാനം.  സൈനയുടെ കുട്ടിക്കാലം മുതൽ കൗമാരം വരെയുള്ള യാത്രയാണ് പ്രമേയം. 2019 ൽ ചിത്രീകരണം ആരംഭിച്ച സിനിമ കഴിഞ്ഞ വർഷം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ കോവിഡ് മഹാമാരി മൂലം ചിത്രത്തിന്റെ റിലീസ് മാറ്റി വയ്ക്കുകയായിരുന്നു. 

 

ശ്രദ്ധ കപൂറിനെയാണ് ചിത്രത്തിൽ ആദ്യം പരിഗണിച്ചതെങ്കിലും നറുക്ക് വീണത് പരിനീതിക്കായിരുന്നു. എന്നാൽ ടീസറിനു നേരെ വിമർശനങ്ങളും ഉയരുന്നുണ്ട്. അഭിനയത്തിൽ ഇതുവരെ മുൻനിരയിൽ എത്താത്ത പരിനീതിക്ക് സൈനയെ വെള്ളിത്തിരയിൽ ഗംഭീരമാക്കാനാകുമോ എന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. പരിനീതിയുടെ കഴിഞ്ഞ റിലീസ് ആയ ഗേൾ ഓണ്‍ ദ് ട്രെയിൻ ബോക്സ്ഓഫിസിൽ പരാജയമായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com