‘ബുമ്രയുമായി കല്യാണം’; സത്യാവസ്ഥ വെളിപ്പെടുത്തി അനുപമയുടെ അമ്മ

bumrah-anupama
അനുപമയ്‌ക്കൊപ്പം സുനിത പരമേശ്വരൻ
SHARE

ഇന്ത്യൻ ക്രിക്കറ്റ് താരം ജസ്പ്രീത് ബുമ്രയെയും തന്റെ മകളും സിനിമാ താരവുമായ അനുപമ പരമേശ്വരനെയും ചേർത്തു സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ നടക്കുന്ന പ്രചാരണങ്ങളെ തള്ളി മാതാവ് സുനിത പരമേശ്വരൻ. തൽക്കാലം ബുമ്രയുമായി മറ്റൊരു തരത്തിലുള്ള ഒരു ബന്ധവും അനുപമയ്ക്കില്ലെന്നും ഇതൊക്കെ തമാശയായേ കണക്കാക്കുന്നുള്ളൂവെന്നും സുനിത ‘മനോരമ ഓൺലൈനോടു’ പറഞ്ഞു. 

അനുപമയുടെ കല്യാണംതന്നെ സമൂഹമാധ്യമങ്ങളിൽ പലതവണ കഴിഞ്ഞതല്ലേയെന്നു സുനിത ചോദിച്ചു. അനുപമയെക്കുറിച്ച് എല്ലാവരും മറന്നു തുടങ്ങുമ്പോൾ പുതിയ കഥ വരും. വരട്ടെ. അതിനെ പോസിറ്റിവായിട്ടേ കാണുന്നുള്ളൂ. ബുമ്രയെയും അനുപമയെയും ചേർത്തു മുൻപും പല കഥകളും ഇറങ്ങിയിരുന്നു. ഇൻസ്റ്റഗ്രാമിൽ ഇരുവരും പരസ്പരം ഫോളോ ചെയ്യാൻ തുടങ്ങിയത് ഇഷ്ടപ്പെടാത്തവർ ചേർന്നു പടച്ചു വിടുന്ന കഥകളായേ ഇതൊക്കെ കരുതുന്നുള്ളൂ. അങ്ങനെ കഥകൾ ഇറങ്ങിയതോടെ ഇരുവരും അൺഫോളോ ചെയ്തെന്നാണു തോന്നുന്നത്. – സുനിത പറഞ്ഞു. 

ഇരുവരും തമ്മിൽ പരിചയമുണ്ടായിരുന്നു. അനുപമയുടെ അച്ഛനും പരിചയപ്പെട്ടിരുന്നു. അദ്ദേഹം വലിയൊരു ക്രിക്കറ്റ് പ്രേമിയാണ്. ഒരിക്കൽ ഷൂട്ടിങ്ങിനു പോയപ്പോൾ അതേ ഹോട്ടലിൽതന്നെ ബുമ്രയുണ്ടായിരുന്നു. അന്നാണ് അവർ പരിചയപ്പെട്ടത്. ഇപ്പോൾ ഇങ്ങനെയൊരു കഥ ഇറങ്ങാനുള്ള കാരണമാണ് അറിയാത്തത്. അനുപമ ‘കാർത്തികേയ 2’ എന്ന തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനായാണു രാജ്കോട്ടിലേക്കു പോയത്. ഇന്നു രാവിലെ വിളിച്ചപ്പോൾ മെയ്ക്കപ് ചെയ്തു കൊണ്ടിരിക്കുകയാണ്. ആളുകൾ പറഞ്ഞുണ്ടാക്കുന്നതല്ലാതെ ഇക്കാര്യങ്ങളിലൊന്നും ഇന്നു വരെ വാസ്തവമില്ല. ഇത്തരം പ്രചാരണങ്ങളെ തമാശയായി മാത്രമേ കാണുന്നുള്ളൂവെന്നും സുനിത പറഞ്ഞു. അതേ സമയം, ഗൂഗിളിൽ ഉൾപ്പെടെ അനുപമ പരമേശ്വരൻ – ബുമ്ര സേർച്ചിങ് കീ വേഡ് ട്രെൻഡിങ്ങാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA