ADVERTISEMENT

സമൂഹമാധ്യമങ്ങൾ പൂർണമായും ഉപേക്ഷിക്കുന്നുവെന്ന് വ്യക്തമാക്കി ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. പിറന്നാളിന് ആശംസ അറിയിച്ചവർക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള പോസ്റ്റിലാണ് സമൂഹമാധ്യമങ്ങളിൽ നിന്നും വിട്ടുനിൽക്കാനുള്ള തീരുമാനം അദ്ദേഹം പ്രഖ്യാപിച്ചത്. ആമിര്‍ ഖാന്‍ പ്രൊഡക്‌ഷന്‍സിന്റെ പേജിലൂടെ സിനിമാ വിശേഷങ്ങൾ പങ്കുവയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

 

ഇതാദ്യമായല്ല ആമിർ ഖാൻ ഇത്തരമൊരു തീരുമാനം എടുക്കുന്നത്. ഈ വർഷം ഫെബ്രുവരിയിൽ, തന്റെ വരാനിരിക്കുന്ന ചിത്രം ലാൽ സിങ് ചദ്ദയുടെ റിലീസ് വരെ ഫോൺ ഓഫ് ചെയ്യാൻ അദ്ദേഹം തീരുമാനിച്ചിരുന്നു. സെറ്റിൽ ആയിരിക്കുമ്പോൾ കോൾ വരുന്നതുമൂലമുള്ള ശല്യമുണ്ടാവാതിരിക്കാനാണ് ഫോൺ ഉപേക്ഷിക്കാനുള്ള തീരുമാനം എടുത്തതെന്നായിരുന്നു ആമിറിന്റെ വിശദീകരണം. 

 

ഔദ്യോഗികവും വ്യക്തിപരവുമായ ജീവിതത്തിൽ ഒരു തടസ്സമാണ് മൊബൈലെന്നും ആമിർ പറയുന്നു.ജോലി സംബന്ധമായ കാര്യങ്ങള്‍ക്ക് മാനേജര്‍ വഴി ആമിറിനെ ലഭ്യമാകുമെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com