ADVERTISEMENT

കേരള ഹൗസ് ഉടൻ വിൽപനയ്ക്ക്, അവൻ ചാണ്ടിയുടെ മകൻ എന്നീ സിനിമകളിലൂടെ മലയാളികൾക്കു പരിചിതയായ താരമാണ് ശ്രീദേവിക. ഇപ്പോഴിതാ തന്നെ ട്രോളാൻ എത്തിയ ഒരു പ്രേക്ഷകന് നടി നൽകിയ മറുപടിയാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. ഒരൊറ്റ ചിത്രത്തിലൂടെ തന്നെ ഫീൽഡ് ഔട്ട് ആയ നടികളുടെ ട്രോളിനു താഴെയാണ് ശ്രീദേവിയെക്കുറിച്ച് ഒരാൾ കമന്റ് ചെയ്തത്.

 

‘ഈ നടി എവിടെ നിന്നു വന്നു, എങ്ങോട്ടു പോയി എന്നറിയില്ല’ എന്നായിരുന്നു കമന്റ്. പാർഥൻ കണ്ട പരലോകം എന്ന സിനിമയിലെ ശ്രീവേദികയുടെ ചിത്രവും ഉൾപ്പെടുത്തിയിരുന്നു. ട്രോൾ ശ്രദ്ധിച്ച ശ്രീദേവിക ഉടൻതന്നെ മറുപടിയുമായി എത്തി.

sr-devika-husband

 

‘ഞാൻ ഇവിടെയൊക്കെ തന്നെ ഉണ്ട്, ബ്രോ’ എന്നായിരുന്നു ശ്രീദേവികയുടെ മറുപടി. എന്തായാലും നടിയുടെ അപ്രതീക്ഷിതമായ ഇടപെടൽ പ്രേക്ഷകരും ഏറ്റെടുത്തു. 

 

പാലക്കാട് സ്വദേശിയായ ശ്രീദേവികയുടെ യഥാർഥ പേര് ശ്രീദേവി പണിക്കർ എന്നാണ്. മോഡലിങിലൂടെയാണ് ശ്രീദേവിക തന്റെ കരിയറിന് തുടക്കമിടുന്നത്. 2004 ൽ രാമകൃഷ്ണ എന്ന തമിഴ് ചിത്രത്തിൽ നായികയായാണ് ശ്രീദേവിക അഭിനയരംഗത്തേയ്ക്കെത്തുന്നത്. ആ വർഷം തന്നെ മലയാളത്തിൽ കേരള ഹൗസ് ഉടൻ വിൽപ്പനയ്ക്ക് എന്ന സിനിമയിലും നായികയായി.

 

2010 ൽ ശ്രീദേവിക വിവാഹിതയായി. പൈലറ്റ് ആയ രോഹിത് രാമചന്ദ്രനെയാണ് ശ്രീദേവിക വിവാഹം ചെയ്തത്.

 

മലയാളം, തമിഴ്, കടന്ന ഭാഷകളിലായി 16 സിനിമകളിൽ അഭിനയിച്ചു. 2018ൽ റിലീസ് ചെയ്ത കുപ്രസിദ്ധ പയ്യനിലാണ് അവസാനം അഭിനയിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com