ADVERTISEMENT

ഒരു ഇടവേളയ്ക്ക് ശേഷം വിനീത് കുമാര്‍ വീണ്ടും നായകനായി വേഷമിടുന്ന "സൈമണ്‍ ഡാനിയല്‍" എന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ലോകത്തിലെ യഥാർഥ രഹസ്യം ദൃശ്യമാണ്, അദൃശ്യമല്ല എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്.

 

മലയാള സിനിമയിൽ പൂച്ചക്കണ്ണനിലൂടെ ആരാധക വൃത്തം തീർത്ത വിനീതിന്റെ ലുക്ക് തന്നെയാണ് പോസ്റ്ററിലെ ആകര്‍ഷക ഘടകം. തീർത്തും പുതിയ സ്റ്റൈലിഷ് ലുക്കിലാണ് സാജന്‍ ആന്റണി സംവിധാനം ചെയ്യുന്ന "സൈമണ്‍ ഡാനിയല്‍" എന്ന ചിത്രത്തില്‍ വിനീത് വേഷമിടുന്നത്. വിനീത് കുമാറിന്റെ  ആദ്യ സംവിധാന ചിത്രമായ  'അയാള്‍ ഞാനല്ല' എന്ന സിനിമയിലൂടെ തുടക്കം കുറിച്ച  നടി ദിവ്യ പിള്ളയാണ് 'സൈമണ്‍ ഡാനിയലിലെ നായികയായി എത്തുന്നത്. 

 

സംവിധായകന്‍ സാജന്‍ ആന്റണി തന്നെയാണ് സൈമണ്‍ ഡാനിയലിന് വേണ്ടി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. രാകേഷ് കുര്യാക്കോസ് രചന നിർവഹിച്ചിരിക്കുന്ന  സൈമണ്‍ ഡാനിയല്‍ ഒരു  സ്റ്റൈലിഷ് ത്രില്ലര്‍ ജോണറാണ് എന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. പാലായി ഡിസൈൻസ് ആണ് പോസ്റ്റർ ഡിസൈൻ. 

മൈഗ്രസ്സ് പ്രൊഡക്‌ഷന്റെ ബാനറില്‍ രാകേഷ് കുര്യാക്കോസ് തന്നെയാണ് ചിത്രം നിര്‍മിയ്ക്കുന്നത്. നായകൻ വിനീത് കുമാര്‍ തന്നെയാണ് ഈ ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടർ. വരുണ്‍ കൃഷ്ണയാണ് സംഗീത സംവിധാനം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com