ADVERTISEMENT

ബാലതാരമായി സിനിമയിലെത്തി ഇപ്പോൾ നായിക നിരയിലേക്ക് വളര്‍ന്നു കൊണ്ടിരിക്കുന്ന നടിയാണ് എസ്തര്‍ അനില്‍. എസ്തർ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ഫോട്ടോയ്ക്കു നൽകിയ അടിക്കുറിപ്പ് ആണ് ഇപ്പോൾ യുവാക്കൾക്കിടയിലെ ചര്‍ച്ചാ വിഷയം. തനിക്ക് ഒരു കാമുകന്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ് എസ്തര്‍. സിംഗിള്‍ ലൈഫ് എന്ന് പറഞ്ഞ് ഒരു മാളില്‍ നില്‍ക്കുന്ന ഫോട്ടോയാണ് താരം പങ്കുവച്ചിരിക്കുന്നത്. 

esther-anil-21

 

‘എനിക്ക് ഒരു കാമുകന്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുകയാണ്’ എന്നാണ് ചിത്രത്തോടൊപ്പം എസ്തര്‍കുറിച്ചിരിക്കുന്നത്. ചിത്രം ചര്‍ച്ചയായതോടെ രസകരമായ കമന്റുകളും എത്തുന്നുണ്ട്.

 

പിന്നെന്തിനാ മുത്തേ ഈ ചേട്ടന്‍, എന്നെ ബോയ്ഫ്രണ്ട് ആക്കുമോ?, ഞാന്‍ ഇവിടെ തന്നെയുണ്ട് മോളേ, എന്തൊക്കെയാണ് സങ്കല്‍പ്പങ്ങള്‍ എന്നു കൂടി പറയണം എന്നിങ്ങനെയാണ് ചില കമന്റുകള്‍. 

 

ദൃശ്യം 2 ആണ് എസ്തറിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ചിത്രം ഗംഭീര പ്രതികരണങ്ങളാണ് നേടിയത്. നിലവില്‍ ദൃശ്യം 2വിന്റെ തെലുങ്ക് റീമേക്കിന്റെ ഷൂട്ടിങ് തിരക്കുകളിലാണ് എസ്തര്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com