ADVERTISEMENT

 

ആടുകളം ചിത്രത്തിനാണ് ധനുഷിന് ആദ്യ ദേശീയ പുരസ്കാരം ലഭിക്കുന്നത്. പതിനൊന്ന് വര്‍ഷത്തിന് ശേഷം വീണ്ടും ദേശീയ പുരസ്‌കാരം ലഭിച്ചതിന്റെ സന്തോഷം സംവിധായകൻ വെട്രിമാരനൊപ്പം പങ്കുവയ്ക്കുകയാണ് ധനുഷ്. താരത്തിന് രണ്ട് ദേശീയപുരസ്കാരങ്ങൾ നേടിത്തന്ന അസുരനും ആടുകളവും സംവിധാനം ചെയ്തിരിക്കുന്നത് വെട്രിമാരനാണ്.  

 

ധനുഷിന്റെ വാക്കുകൾ:

 

അസുരന്‍ എന്ന ചിത്രത്തിന് എനിക്ക് ദേശീയ പുരസ്‌കാരം ലഭിച്ചു എന്ന വാര്‍ത്ത കേട്ടാണ് ഞാന്‍ ഇന്ന് രാവിലെ എഴുന്നേല്‍ക്കുന്നത്. മികച്ച നടനുള്ള ഒരു പുരസ്‌കാരം ലഭിക്കുക എന്നത് ഒരു സ്വപ്നമാണ്. രണ്ട് പുരസ്‌കാരങ്ങള്‍ ലഭിക്കുക എന്നത് വലിയ അനുഗ്രവും. ഞാന്‍ ഇത്ര ഉയരത്തിലെത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. നന്ദി പറയാന്‍ ഒരുപാട് പേരുണ്ട്. എന്നാല്‍ ഞാന്‍ ഇപ്പോള്‍ ചുരുക്കം ചിലരോട് മാത്രമാണ് പറയുന്നത്.

 

എന്നത്തെയും പോലെ എന്റെ അമ്മ, അച്ഛന്‍, ചേട്ടനും ഗുരുവിനും നന്ദി പറയുന്നു. ശിവസാമി എന്ന കഥാപാത്രത്തെ എനിക്ക് തന്ന വെട്രിമാരനോടും ഞാന്‍ നന്ദി പറയുന്നു. വെട്രി, ബാലു മഹേന്ദ്ര സാറിന്റെ ഓഫിസില്‍ വെച്ച് ഞാന്‍ നിന്നെ കണ്ടപ്പോള്‍ നീ എന്റെ നല്ലൊരു സുഹൃത്തും, സഹോദരനുമായി മാറുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. നമ്മള്‍ ഒരുമിച്ച് ചെയ്ത നാല് ചിത്രങ്ങളും, നമ്മള്‍ ഒരുമിച്ച് നിര്‍മിച്ച രണ്ട് ചിത്രങ്ങളും എന്നും എനിക്ക് അഭിമാനമാണ്.

 

ഞാന്‍ നിന്നെ വിശ്വസിച്ച പോലെ തന്നെ നീ എന്നെയും അത്രയധികം വിശ്വസിച്ചതിന് നിന്നോട് നന്ദി പറയുന്നു. എനിക്കായി നീ എഴുതിയ അടുത്ത സിനിമ ഏതാണെന്ന് അറിയാനായി കാത്തിരിക്കുകയാണ്. ഈ പുരസ്‌കാരത്തിന് ദേശീയ ചലച്ചിത്ര പുരസ്‌കാര ജൂറിക്കും ഞാന്‍ നന്ദി പറയുന്നു. അസുരന്റെ നിര്‍മ്മാതാവായ തനു സാറിനും എന്റെ നന്ദി. അസുരന്‍ ടീമിനും, സിനിമയിലെ എന്റെ കുടുംബമായ പച്ചയമ്മ (മഞ്ജു), എന്റെ ചിദംബരം കെന്നിനും, മുരുഗന്‍ തേജയ്ക്കും നന്ദി.

 

വാ അസുര എന്ന ഗാനത്തിന് ജി.വി. പ്രകാശിനും നന്ദി. സിനിമയിലെ സഹ പ്രവര്‍ത്തകര്‍ക്കും മാധ്യമങ്ങള്‍ക്കും ഞാന്‍ നന്ദി പറയുന്നു. അവസാനമായി എന്റെ ശക്തിയും ധൈര്യവുമായ ആരാധകര്‍ക്ക് നന്ദി. നിങ്ങളുടെ അകമഴിഞ്ഞ സ്നേഹത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. എല്ലാത്തിനും ഞാന്‍ കടപ്പെട്ടിരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com