ADVERTISEMENT

സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന മോഹന്‍ലാലിന് ആശംസകളുമായി അമിതാഭ് ബച്ചനും സുരേഷ് ഗോപിയും. ട്വിറ്ററിലൂടെ ആണ് അമിതാഭ് ബച്ചൻ ആശംസ നേര്‍ന്നിരിക്കുന്നത്. മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് സുരേഷ് ഗോപി ആശംസകളറിയിച്ചത്.

 

അഭിനയത്തിലൂടെയും ആലാപനത്തിലൂടെയും സ്വന്തം പ്രതിഭ അടയാളപ്പെടുത്തിയ പ്രിയ സുഹൃത്തിന് സംവിധാന സംരംഭത്തിലും വലിയ വിജയങ്ങൾ ഉണ്ടാകട്ടെയെന്നാണ് സുരേഷ് ഗോപി കുറിച്ചു. 

 

സുരേഷ് ഗോപിയുടെ വാക്കുകൾ ഇങ്ങനെ: അദ്ദേഹത്തിന് അഭിനയിക്കാൻ കഴിയും... പാട്ടു പാടാൻ കഴിയും ... അനായാസമായി ശരീരം ചലിപ്പിക്കാനും കഴിയും... സ്വന്തം പ്രതിഭയെ അഭിവൃദ്ധിപ്പെടുത്താൻ എന്തു ചെയ്യാനും അദ്ദേഹത്തിന് സാധിക്കും. ഇന്ന് സംവിധായകൻ എന്ന നിലയിൽ പുതിയൊരു യാത്ര തുടങ്ങുകയാണ് അദ്ദേഹം. അതിഗംഭീരമായ ഈ പുതിയ തുടക്കത്തിന് എല്ലാ വിജയങ്ങളും പ്രിയപ്പെട്ട ലാലിന് ആശംസിക്കുന്നു. ബാറോസിന്റെ മുഴുവൻ അണിയറപ്രവർത്തകർക്കും പ്രത്യേകമായി ജിജോ പുന്നൂസ്, ആന്റണി പെരുമ്പാവൂർ, സന്തോഷ് ശിവൻ എന്നിവർക്കും എന്റെ സ്നേഹം! 

 

ടൊവീനോ തോമസ്: മോഹൻലാൽ എന്ന അതുല്യ നടന്റെ നടന വിസ്‌മയങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. മോഹൻലാൽ എന്ന സംവിധായകൻ വെള്ളിത്തിരയിൽ സൃഷ്ടിക്കാൻ പോകുന്ന വിസ്മയങ്ങൾക്കായുള്ള കാത്തിരിപ്പ് ഇന്ന് തുടങ്ങുന്നു. എല്ലാ ആശംസകളും ലാലേട്ടാ.

 

ടൊവീനോ തോമസ്, ഉണ്ണി മുകുന്ദൻ തുടങ്ങി സിനിമാ രംഗത്തെ പ്രശസ്തർ മോഹൻലാലിന് ആശംസകൾ നേർന്നെത്തി. കാക്കനാട് നവോദയ സ്റ്റുഡിയോയിൽ വച്ചാണ് സിനിമയുടെ ആദ്യ ഘട്ട ചിത്രീകരണം ആരംഭിക്കുന്നത്. കുട്ടികള്‍ക്കായുള്ള ഫാന്റസി 3ഡി സിനിമയായിരിക്കും ബറോസ്. നവോദയ ജിജോ തിരക്കഥ രചിക്കുന്നു. നിര്‍മ്മാണം ആന്റണി പെരുമ്പാവൂരാണ്. ഛായാഗ്രഹണം സന്തോഷ് ശിവൻ. ലിഡിയൻ നാദസ്വരമാണ് സം​ഗീതം ബോളിവുഡില്‍ നിന്നുള്ള അഭിനേതാക്കളും വിദേശതാരങ്ങളും സിനിമയിലെത്തും. ഗോവ, പോര്‍ച്ചുഗീസ് തുടങ്ങിയ സ്ഥലങ്ങളായിരിക്കും പ്രധാന ലൊക്കേഷനുകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com