ADVERTISEMENT

ടെക്നോ-ഹൊറർ വിഭാഗത്തിൽ ഒരുങ്ങുന്ന ചലച്ചിത്രം, ‘ചതുർ മുഖത്തിന്റെ ’ ടൈറ്റിൽ സൂചിപ്പിക്കുന്ന നാലാമത്തെ മുഖം സ്മാർട്ട്‌ ഫോൺ ആണെന്ന് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മഞ്ജു വാരിയരും സണ്ണി വെയ്നും എറണാകുളത്തു വെച്ചു നടന്ന പത്ര സമ്മേളനത്തിൽ വെളിപ്പെടുത്തി. മഞ്ജുവും, സണ്ണി വെയ്നും, അലന്‍സിയറും അവതരിപ്പിക്കുന്ന മൂന്നു കഥാപാത്രങ്ങളെ കൂടാതെ സിനിമയിലെ നാലാമത്തെ മുഖമാരാണെന്നുള്ള പ്രേക്ഷകരുടെ സംശയത്തിനു വിരാമം ഇട്ടു കൊണ്ടാണ്  ഇരുവരുടെയും വെളിപ്പെടുത്തൽ. 

 

ഫോൺ പ്രധാന കഥാപാത്രമായി വരുന്നതോടെ സിനിമയെക്കുറിച്ചുള്ള ആകാംക്ഷ വർധിച്ചിരിക്കുകയാണ്. രഞ്ജിത്ത് കമല ശങ്കറും, സലീൽ വിയും സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമ്മാണം ജിസ് ടോംസ് മൂവിയുടെ  ബാനറിൽ മഞ്ജു വാര്യർ പ്രൊഡക്ഷൻസുമായി ചേർന്ന് ജിസ് ടോംസും, ജസ്റ്റിൻ തോമസും ചേർന്ന് കൈകാര്യം ചെയ്തിരിക്കുന്നു. അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവരാണ് ഏറെ പ്രത്യേകതകൾ ഉള്ള സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത്.

 

കഥയിലും അവതരണ മികവിലും വളരെ സങ്കീര്‍ണ്ണതകളും, കൗതുകവും നിറഞ്ഞ ഒരു ആശയം കൈകാര്യം ചെയ്യുന്ന ചതുർ മുഖം  ടെക്നോ-ഹൊറർ വിഭാഗത്തിലുള്ള ചലച്ചിത്രം ആണ്. മലയാളികൾക്ക് സുപരിചിതൻ ആയ പ്രശസ്ത ഛായാഗ്രാഹകൻ അഭിനന്ദൻ രാമാനുജമാണ് ചതുർമുഖത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com