ADVERTISEMENT

മകൻ അനി ഐ.വി ശശി ആദ്യമായി സംവിധാനം ചെയ്ത സിനിമ പരിചയപ്പെടുത്തി മുതിർന്ന ചലച്ചിത്രതാരം സീമ. 'നിന്നിലാ നിന്നിലാ' എന്നു പേരിട്ടിരിക്കുന്ന ചിത്രം തെലുങ്കിലാണ് പുറത്തിറങ്ങിയിരിക്കുന്നത്. മകന്റെ ആദ്യ ചിത്രത്തിന്റെ പ്രചാരണത്തിന് നേരിട്ടിറങ്ങിയ സീമ ഹൃദയസ്പർശിയായ ഒരു വിഡിയോയും പങ്കുവച്ചു. സിനിമ കണ്ടിറങ്ങിയ പ്രമുഖ അഭിനേതാവ് നാസർ പറഞ്ഞ വാക്കുകൾ വെളിപ്പെടുത്തിക്കൊണ്ടാണ് മകനുവേണ്ടി സീമ സർപ്രൈസ് വിഡിയോ ഒരുക്കിയത്. 

 

സീമയുടെ വാക്കുകൾ ഇങ്ങനെ: "ഞങ്ങളുടെ കുടുംബത്തിൽ ഒരു വിശേഷം നടന്നിരിക്കുകയാണ്. ശശിയേട്ടൻ ഉണ്ടായിരുന്നെങ്കിൽ ഇതു കുറച്ചു ദിവസങ്ങൾക്കു മുൻപെ ചെയ്യുമായിരുന്നു. ഇപ്പോൾ ഞങ്ങളുടെ കൂടെ ശശിയേട്ടൻ ഇല്ല. അതുകൊണ്ടാണ് ഞാൻ പറയുന്നത്. ഞങ്ങളുടെ മകൻ അനി ഐ.വി ശശി, വിഷ്വൽ കമ്മ്യൂണിക്കേഷൻ കഴിഞ്ഞതിനു ശേഷം സംവിധായകൻ പ്രിയദർശനൊപ്പം 10 വർഷം അസോസിയറ്റ് ഡയറക്ടറായിരുന്നു. ഇപ്പോൾ അനി സ്വതന്ത്രമായി ഒരു പടം ചെയ്തു. തെലുങ്കിലാണ് സിനിമ. പടത്തിന്റെ പേര് 'നിന്നിലാ നിന്നിലാ' എന്നാണ്. അശോക് സെൽവൻ, റിതു വർമ, നിത്യ മേനോൻ, നാസർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഞങ്ങളൊക്കെ സിനിമ കണ്ടു. പടം ഞങ്ങൾക്ക് ഇഷ്ടമായി. നാസർ സർ പടം കണ്ടിട്ടു പറഞ്ഞത് മകനെ ഓർത്ത് സീമയ്ക്ക് അഭിമാനിക്കാം എന്നായിരുന്നു. സീ 5 എന്ന ഒടിടി പ്ലാറ്റ്ഫോമിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. കാണണം... നല്ല പടമാണ്. കണ്ടിട്ട് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവച്ചാൽ നന്നായിരിക്കും. ശശിയേട്ടനെയും എന്നെയും സപ്പോർട്ട് ചെയ്ത പോലെ അനിക്കും സപ്പോർട്ട് നൽകണം."  

 

സംവിധായകൻ പ്രിയദർശനൊപ്പം 10 വർഷത്തോളം സഹസംവിധായകനായി പ്രവർത്തിച്ചതിനുശേഷമാണ് അനി ഐ.വി. ശശി സ്വതന്ത്ര സംവിധാന സംരംഭത്തിലേക്ക് തിരിഞ്ഞത്. റിലീസ് ചെയ്ത് ദിവസങ്ങൾക്കകം തെലുങ്കിൽ മികച്ച പ്രതികരണം നേടിയ ചിത്രം മനോഹരമായ റൊമാന്റിക് ചിത്രമാണെന്നാണ് വിലയിരുത്തൽ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com