ADVERTISEMENT

സിജു വിൽ‌സനെ നായകനാക്കി രജീഷ് മിഥില ഒരുക്കുന്ന 'ഇന്നു മുതൽ' എന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. ദ് ഗ്രേറ്റ് ഇന്ത്യൻ സിനിമാസിന്റെ ബാനറിൽ രജീഷ് മിഥില, സംഗീത സംവിധായകൻ മെജോ ജോസഫ്, ലിജോ ജയിംസ് എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്.  വിമൽ കുമാർ കോ-പ്രൊഡ്യൂസ് ചെയ്തിരിക്കുന്നു. 

 

സ്‌മൃതി സുഗതൻ ആണ് സിജു വിൽ‌സന്റെ നായികയായി എത്തുന്നത്. വാരിക്കുഴിയിലെ കൊലപാതകം, ലാൽ ബഹാദൂർ ശാസ്ത്രി എന്നീ ചിത്രങ്ങൾക്ക് ശേഷം രജീഷ് മിഥിലയുടെ സംവിധാനത്തിൽ വരുന്ന ചിത്രം ആയ ഇന്നു മുതൽ വ്യത്യസ്തമായ ഒരു കഥയുമായാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. 

 

ഇന്ദ്രൻസ്, സൂരജ് പോപ്സ്, ഉദയ് ചന്ദ്ര, നവാസ് വള്ളിക്കുന്ന്, ഗോകുലൻ, ദിലീപ് ലോഖറെ എന്നിങ്ങനെ ഒരു നല്ല താര നിര തന്നെ ഇന്നു മുതലിന്റെ ഭാഗമായുണ്ട്. രജീഷ് മിഥില തിരക്കഥ രചിച്ച ഇന്ന് മുതലിന്റെ സംഗീത സംവിധാനം മെജോ ജോസഫാണ്. ഛായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നത് എൽദോ ഐസക്കും എഡിറ്റിംഗ് ജംസീൽ ഇബ്രാഹിമുമാണ്. 

 

ആൻ സരികയാണ് വസ്ത്രാലങ്കാരം. മേക്കപ്പ് സിനൂപ് രാജ്, സുനിൽ ജോസ് പ്രൊഡക്ഷൻ കൺട്രോളറുമാണ്. ഷംജിത് രവിയാണ് പ്രൊഡക്‌ഷൻ ഡിസൈനർ. സ്റ്റിൽ ഫോട്ടോഗ്രാഫി ശ്രീജിത്ത് ചെട്ടിപ്പടിയും, പബ്ലിസിറ്റി ഡിസൈൻസ് ചെയ്തിരിക്കുന്നത് സനൂപ് ഇ സി യുമാണ്. ഇന്നു മുതലിന്റെ മാർക്കറ്റിങ് ആൻഡ് കമ്മ്യൂണിക്കേഷൻസ് സ്റ്റോറീസ് സോഷ്യൽസിന്റെ ബാനറിൽ സംഗീത ജനചന്ദ്രൻ കൈകാര്യം ചെയ്യുന്നു. ചിത്രത്തിന്റെ മീഡിയ റിലേഷൻസ് ഹുവൈസ് ഷെയ്ഖ് ആണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com